ദുബായിലെ ഹോട്ടലില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ പ്ലെയ്റ്റുകള്‍ എറിഞ്ഞ് ഉടച്ച് ശില്പ്പാ ഷെട്ടി; സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടിയിലെ നടിയുടെ പ്രവൃത്തിക്കിതിരെ വിമര്‍ശനം ഉയരുന്നു; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
topbanner
ദുബായിലെ ഹോട്ടലില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ പ്ലെയ്റ്റുകള്‍ എറിഞ്ഞ് ഉടച്ച് ശില്പ്പാ ഷെട്ടി; സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടിയിലെ നടിയുടെ പ്രവൃത്തിക്കിതിരെ വിമര്‍ശനം ഉയരുന്നു; വൈറലാകുന്ന വീഡിയോ കാണാം

ബോളിവുഡ് നടി ശില്‍പ ഷെട്ടി സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ ഫിറ്റ്‌നസ് വീഡിയോകളും, യാത്രകളുടെ വിശേഷങ്ങളുമൊക്കെ നടി ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോളിതാ ദുബായ് യാത്രക്കിടെ പകര്‍ത്തിയ ഒരു വീഡിയോ നടി പങ്ക് വച്ചതാണ് വിവാദത്തിന് കാരണമായിരിക്കുകയാണ്.

ശില്‍പ്പ ഷെട്ടി തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ദുബായിലെ ഒരു ഹോട്ടലില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് വീഡിയോ. സുഹൃത്തുക്കള്‍ക്കൊപ്പം നടി നൃത്തം ചെയ്യുകയാണ്. അതിനിടയില്‍ പ്ലേറ്റുകള്‍ പൊട്ടിക്കുകയും ചെയ്യുന്നു. ശില്‍പ ഷെട്ടിയുടെ ഈ പ്രവൃത്തിക്കെതിരെയാണ് രൂക്ഷ വിമര്‍ശനങ്ങളും വരികയാണ്. പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാതെയാണ് ശില്‍പ ഷെട്ടിയുടെ പ്രവൃത്തി. ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അദ്ധ്വാനത്തെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

 നിരുത്തരവാദിത്തപരമായ പ്രവൃത്തിയാണിതെന്നും ഇത്തരം ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെയും നടിക്കെതിരെ ആരോപണം ഉയരുന്നുണ്ട്.

Shilpa Shetty breaks plates while dancing in Dubai

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES