Latest News

രാത്രി മുറിയിലേക്ക് വിളിച്ച് കുറച്ച് നേരം സംസാരിച്ചതിന് നന്ദി;രാത്രി 12 മണിക്കും സംഭാഷണം തുടരുകയായിരുന്നു; ഷാരൂഖിന്റെ സ്‌നേഹചുംബനം വാങ്ങി ആരാധകന്‍ കുറിച്ചത്

Malayalilife
 രാത്രി മുറിയിലേക്ക് വിളിച്ച് കുറച്ച് നേരം സംസാരിച്ചതിന് നന്ദി;രാത്രി 12 മണിക്കും സംഭാഷണം തുടരുകയായിരുന്നു; ഷാരൂഖിന്റെ സ്‌നേഹചുംബനം വാങ്ങി ആരാധകന്‍ കുറിച്ചത്

ട്ടേ് എക്സ്പോ 2023 നായി ബുധനാഴ്ച ഡല്‍ഹിയിലെത്തിയ ഷാരൂഖ് ആരാധകര്‍ക്കൊപ്പം സമയം ചെലവഴിച്ച വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.ഷാരൂഖിനൊപ്പം നില്‍ക്കുന്ന ജതിന്‍ ഗുപ്ത എന്ന ആരാധകന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുകയാണ്.
 കിങ്ങ് ഖാന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയ ആരാധകരെ ഇരു കൈയ്യും നീട്ടി താരം സ്വീകരിച്ചു.

ജതിന്‍ ഗുപ്ത എന്ന ആരാധകന്‍ ഷാരൂഖിന്റെ കവിളത്ത് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവച്ചു. ആരാധകരെ രാത്രി മുറിയിലേക്ക് വിളിച്ച് കുറച്ചു നേരം സംസാരിച്ചിരിക്കുകയും ചെയ്തു ഷാരൂഖ്. നേരം വൈകി രാത്രി 2 മണിക്കും സൗഹൃദ സംഭാഷണം നീണ്ടു. രാത്രി 2 ന് ഞങ്ങളുടെ കൂടെ സമയം ചെലവഴിച്ചതിനു നന്ദി. മറ്റൊരു സൂപ്പര്‍ സ്റ്റാറും അവരുടെ ആരാധകര്‍ക്കു വേണ്ടി ഇങ്ങനെ ചെയ്യില്ല. ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് ഞങ്ങള്‍ക്കു സമയവും, ബഹുമാനവും നല്‍കിയതിന് നന്ദി. രാത്രി ശല്യപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നുജതിന്‍ ട്വിറ്ററില്‍ കുറിച്ചു.

മറ്റൊരു സൂപ്പര്‍ സ്റ്റാറും ഇതു പോലെ ചെയ്യുമെന്ന് തോന്നുന്നില്ല. ജതിനെ പോലുള്ള ആരാധകര്‍ ജീവിതത്തില്‍ വിജയിക്കുക തന്നെ ചെയ്യും. ദിവസം ആരംഭിക്കാന്‍ അനുയോജ്യമായൊരു ചിത്രമാണിത്. ജിതിന്‍ പങ്കുവച്ച ചിത്രത്തിന് താഴെ മറ്റൊരു ആരാധകന്‍ കുറിച്ചു. അനവധി ആരാധകര്‍ ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Read more topics: # ഷാരൂഖ്
Shah Rukh Khan welcomes fans in his hotel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES