ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ടാണ് ഷാരുഖ് ഖാന്റെ പത്താന്‍ പുറത്തിറങ്ങിയത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ആരാധകര്‍ നെഞ്ചേറ്റിയ ചിത്രം വിജയക്കുതിപ്പ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോര്‍ തന്റെ തിരിച്ചുവരവ് ആഘോഷമാക്കിമാറ്റിയ ആരാധകര്‍ക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് താരം.
സൂര്യന്‍ തനിച്ചാണ്....അത് കത്തുന്നു....വീണ്ടും പ്രകാശിക്കാന്‍ സൂര്യന്‍ ഇരുട്ടില്‍ നിന്ന് പുറത്തുവന്നു. പഠാനില്‍ സൂര്യനെ പ്രകാശിപ്പിക്കാന്‍ അനുവദിച്ചതിന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി- ഷാരുഖ് ഖാന്‍ ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചു. സൂര്യനൊപ്പം പ്രകാശിക്കുന്ന ചിത്രത്തിനൊപ്പമാണ് ഷാരുഖിന്റെ കുറിപ്പ്.
ദീപി പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പഠാനില്‍ എ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ ബോ്ക്സോഫിസില്‍ ഏറ്റവും പണംവാരിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് കിംഗ് ഖാന്റെ പഠാന്‍. സീറോ സിനിമയുടെ പരാജയത്തിനു ശേഷമാണ് ഷാരുഖ് ഖാന്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നത്. പിന്നീട് മൂന്നു വര്‍ഷത്തിനു ശേഷമാണ് താരം തിരിച്ചുവരവ് പ്രഖ്യാപിക്കുന്നത്. അന്നു മുതല്‍ പത്താനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഷാരുഖ്.