നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാന്‍ നായകനായി എത്തിയ പഠാന്‍ ബോക്സ്ഓഫീസില്‍ വിപ്ലവം തീര്‍ത്ത് ഒടിടിയിലും എത്തി. സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ഷാരൂഖ് ഖാന്‍ പഠാനിലൂടെ നേടിയത്. 1028 കോടി രൂപ കളക്ഷന്‍ നേടി റെക്കോര്‍ഡിട്ട സിനിമ ബോളിവുഡിനും പുതുജീവനേകിയിരിക്കുകയാണ്.
പഠാന്‍ വിജത്തിനു ശേഷം കിങ് ഖാന്‍ റോള്‍സ് റോയ്‌സിനെ വാഹന ഗാരേജിലെത്തിച്ചിരിക്കുകയാണ്. പത്തു കോടിയുടെ ആഡംബര കാര്‍ ആണ് നടന്‍ സ്വന്തമാക്കിയത്. റോള്‍സ് റോയ്‌സ് കലിനന്‍ ആണ് താരം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുംബൈയിലെ വസതിയ്ക്ക് സമീപമുള്ള വാഹനത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പുതിയ വാഹനത്തില്‍ ഷാരൂഖ് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.രാത്രിയില്‍ മുംബൈ തെരുവുകളില്‍ ഷാരൂഖ് തന്റെ പുതിയ കാറില്‍ സവാരി ചെയ്യുന്ന നിരവധി വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മുംബൈയിലെ വസതിയായ മന്നത്തിന്റെ
ഗേറ്റിലൂടെ ആഡംബര കാര്‍ പ്രവേശിക്കുന്നത് വീഡിയോകളും പുറത്ത് വന്നിരുന്നു.
കലിനന്‍ ബ്ലാക്ക് ബാഡ്ജിന് 8.20 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയെങ്കിലും കസ്റ്റമൈസേഷനോടെ വില 10 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും വില കൂടിയ എസ്യുവികളില്‍ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. ഓരോ വ്യക്തിഗത ഉപഭോക്താവിന്റെയും അഭിരുചിക്കനുസരിച്ച് യോജിച്ച ഒരു ടണ്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളുമായാണ് എസ്യുവി വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഓട്ടോമൊബിലി ആര്‍ഡന്റ് ഇന്ത്യ എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് കിങ് ഖാന്റെ പുത്തന്‍ വാഹനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
അറ്റ്‌ലി ചിത്രം ജവാന്‍ രാജ്കുമാര്‍ ഹിരാനി ചിത്രം ഡുങ്കിഎന്നിവയാണ് ഷാരൂഖിന്റെ പുതിയ ചിത്രങ്ങള്‍. സല്‍മാന്‍ ഖാന്‍ ചിത്രം ടെഗര്‍ ല്‍ അതിഥി വേഷത്തിലും ഷാരൂഖ് എത്തും. പഠാനിലെ അതേ കഥാപാത്രമായി തന്നെയായിരിക്കും താരമെത്തുക. 2023 നവംബറില്‍ ചിത്രം റിലീസിനെത്തും.