സമന്ത പ്രധാന കഥാപാത്രമാകുന്ന ചിത്രം ശാകുന്തളത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രം ത്രീഡിയിലും റിലീസ് ചെയ്യും. സമന്ത ശകുന്തളയായി എത്തുമ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്.
മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കാഴ്ചക്കാര്‍ക്ക് പുതിയതും ആകര്‍ഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായിട്ടാണ് നിര്‍മാതാക്കള്‍ ഈ ചിത്രം 3ഡിയിലും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളില്‍ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.അദിതി ബാലന്‍ അനസൂയാ എന്ന കഥാപാത്രത്തെയും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
എന്നാല്‍ ട്രെയിലറിന് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇത് എന്താ കൊച്ചു ടീവി കാര്‍ട്ടൂണ്‍ ആണോ എന്നാണ് വിമര്‍ശര്‍ ചോദിക്കുന്നത്. ഈ കോമഡി പീസിന് വേണ്ടിയാണോ ഞങ്ങള്‍ ഇത്ര കാത്തിരുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
മണി ശര്‍മയാണ് സംഗീത സംവിധാനം. ശേഖര്‍.വി.ജോസഫ് ഛായാഗ്രഹണവും പ്രവീണ്‍ പുഡി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണ ടീംവര്‍ക്സിന്റെ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നട, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും. പി.ആര്‍.ഒ ശബരി