Latest News

നീ ശരിക്കും മുസ്ലീം ആണോ, അതോ, മുസ്ലീം പേരു മാത്രമേയുള്ളോ? വിനായ ചതുര്‍ത്ഥി ആഘോഷിച്ച ഫോട്ടോ പങ്ക് വച്ച സാറാ അലി ഖാന് നേരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

Malayalilife
 നീ ശരിക്കും മുസ്ലീം ആണോ, അതോ, മുസ്ലീം പേരു മാത്രമേയുള്ളോ? വിനായ ചതുര്‍ത്ഥി ആഘോഷിച്ച ഫോട്ടോ പങ്ക് വച്ച സാറാ അലി ഖാന് നേരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

ഴിഞ്ഞ ദിവസമായിരുന്നു രാജ്യമൊട്ടാകെ വിനായക ചതുര്‍ത്ഥി ആഘോഷിച്ചത്. വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി നിരവധി താരങ്ങളുടെ തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ വിനായക ചതുര്‍ത്ഥി ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഗണേശ ചതുര്‍ഥി ആശംസകളറിയിച്ച് ബോളിവുഡ് നടി സാറ അലി ഖാനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ നടിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരിക്കുകയാണ്.

ഗണപതി വിഗ്രഹത്തിനു സമീപം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് സാറ വിനായക ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നത്.നീ മുസ്ലിം ആണോ എന്നും അതോ വെറും മുസ്ലിം പേരു മാത്രമേ ഉള്ളോ എന്നതടക്കം കമന്റുകളുമായി വിമര്‍ശകര്‍ രംഗത്തെത്തുകയായിരുന്നു. രൂക്ഷമായ സൈബര്‍ ആക്രമണമാണ് സാറയ്ക്കു നേരിടേണ്ടി വന്നത്. പേരില്‍ നിന്ന് അലി ഖാന്‍ നീക്കം ചെയ്യണമെന്നും മറ്റുമുള്ള കമന്റുകളാണ് സാറയ്‌ക്കെതിരെ ഉയര്‍ന്നത്.

അതേസമയം സാറക്കെതിരെയുള്ള അധിക്ഷേപങ്ങളെ എതിര്‍ത്തു കൊണ്ടും സാറയ്ക്ക് പിന്തുണയുമായും ആരാധകരെത്തിയിട്ടുണ്ട്. ഇത്തരം സൈബര്‍ ആക്രമണം കൊണ്ട് തകര്‍ക്കാന്‍ പറ്റുന്നവളല്ല സാറയെന്നും ശക്തയായ സ്ത്രീയാണ് അവരെന്നുമാണ് കമന്റുകള്‍. മുന്‍പും ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കുന്ന മുസ്ലിം സമുദായത്തിലെ താരങ്ങള്‍ക്കു നേരേ സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്.

നേരത്തേ, നടന്‍ ഷാരുഖ് ഖാന്‍ തന്റെ മകന്‍ ഗണേഷ് പൂജയില്‍ പങ്കെടുത്തതിന്റെ ചിത്രം ട്വീറ്റ് ചെയ്തതിന പിന്നാലെ നിങ്ങള്‍ ചെയ്യുന്നത് പാപമാണെന്നും ഇതിന്റെ ഫലം അനുഭവിക്കും എന്നതടക്കം വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.

ദുര്‍ഗാ പൂജയില്‍ പങ്കെടുത്തത്തിനു ബംഗാളി നടിയും തൃണമൂല്‍ എംപിയുമായ നുസൃത്ത് ജഹാന്‍, ക്രിസ്മസ് ആഘോഷത്തിലും സൂര്യ നമസ്‌കാരത്തിലും പങ്കെടുത്ത ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ്, രക്ഷാബന്ധനില്‍ പങ്കെടുത്ത ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പഠാന്‍ എന്നിവരടക്കം മുസ്ലിം മതമൗലിക വാദികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.

Sara trolled by Muslims for celebrating Ganesh Chaturthi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES