ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മലയാളത്തിലെ പ്രിയതാരമായ നടന്‍ ബിജു മേനോന്റെ ഫോട്ടോയാണ് സഞ്ജു സ്റ്റോറിയയായി പങ്കുവെച്ചത്. അത് വെറും ഒരു ചിത്രം ആയിരുന്നില്ല.
ചെറുപ്പത്തില്‍ തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിച്ചികൊണ്ടിരിക്കുമ്പോഴുള്ള ഐഡന്റിറ്റി കാര്‍ഡാണ് പങ്കുവെച്ചിരിക്കുന്നത്. .'അറിഞ്ഞില്ല, ആരും പറഞ്ഞില്ല, 'ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിര്‍ക്കുന്നത്. തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ താരമായിരുന്ന ബിജു മേനോന്റെ ഐഡി.
സിനിമ ലോകവും ആരാധകരും ഒട്ടാകെ തന്നെ ഞെട്ടല്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്തി. സംയുക്ത പോലും ഞെട്ടല്‍ അറിയിച്ചെത്തി എന്നതാണ് സത്യം. ക്രിക്കറ്റുമായി ബന്ധപ്പെടുത്തി ബിജു മേനോന്‍ ചെയ്ത ചിത്രമായിരുന്നു രക്ഷാധികാരി ബൈജു ഒപ്പ്. ചിത്രത്തില്‍ ബിജു മേനോന്‍ ക്രിക്കറ്റ് പ്രേമിയായിട്ടാണ് അഭിനയിച്ചതെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്ര നന്നായി ക്രിക്കറ്റ് കളിക്കുമെന്ന് ആരും അറിഞ്ഞിരുന്നില്ല.
സംയുക്തയുടെ പല അഭിമുഖങ്ങളിലും ബിജു മേനോനെക്കുറിച്ചും കഴിവുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരിക്കല്‍ പോലും സംയുകതയും ഇത് പുറം ലോകത്തോട് പറഞ്ഞിട്ടില്ല. സംയുകതയ്ക്ക് ഇക്കാര്യം അറിയാമായിരുന്നോ എന്നത് സംശയമാണെന്നും ആരാധകര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.