മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് സാനിയ. യാത്രകള്‍ ഏറെ താത്പര്യമുള്ള നടി മലേഷ്യയിലെ മുരുകന്റെ ഗുഹാ ക്ഷേത്രം സന്ദര്‍ശച്ചതിന്റെ ചിത്രങ്ങള്‍ ആണ് ഏറ്റവും പുതിയതായി പങ്ക് വച്ചിരിക്കുന്നത്.
വീട്ടുകാരോടൊപ്പമാണ് സാനിയ ക്ഷേത്രം സന്ദര്‍ശിച്ചത്. മലേഷ്യയിലെ ഗുഹ ക്ഷേത്രത്തില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചു. വീട്ടുകാരോടൊപ്പമുള്ള ചിത്രവും സാനിയ പങ്കുവച്ചിട്ടുണ്ട്.
ക്വീന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ സാനിയ മലയാളസിനിമയില്‍ മാത്രമാണ് അഭിനയിച്ചത്. പ്രേതം 2, ലൂസിഫര്‍, ദ പ്രീസ്റ്റ്, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, സല്യൂട്ട് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. സാറ്റര്‍ഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.