തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡും പിന്നിട്ട് ഹോളിവുഡിലും സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് സാമന്ത. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് സീരീസ് സിറ്റാഡലില്‍ സാമന്തയും ഭാഗമാകുന്നുണ്ട്. ഇപ്പോള്‍ വെബ്‌സീരിസിലെ നടിയുടെ കഥാപാത്ത്രതക്കുറിച്ചുള്ള ചര്‍്ച്ചകളാണ് വാര്‍ത്തകളില്‍ നിറയുന്നത്.
സിറ്റാഡലിന്റെ ഇന്ത്യന്‍ വേര്‍ഷനില്‍ സാമന്തയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒപ്പം വരുണ്‍ ധവാനും സാമന്തയ്‌ക്കൊപ്പം സിറ്റാഡലില്‍ അഭിനയിക്കുന്നുണ്ട്. അതേസമയം പ്രിയങ്ക ചോപ്രയുടെയും സാമന്തയുടെയും കഥാപാത്രങ്ങള്‍ രണ്ട് കഥാപശ്ചാത്തലത്തിലും രണ്ട് കാലഘട്ടത്തിലുമുള്ളതാണ്. പ്രിയങ്കയുടെ സീരീസില്‍ സാമന്ത പ്രത്യക്ഷപ്പെടുന്നില്ല. ഈ സീരീസില്‍ പ്രിയങ്കയുടെ കുട്ടിക്കാലമാണ് കാണിക്കുന്നത്.
സിറ്റാഡല്‍ ഇന്ത്യയില്‍ സാമന്തയുടെ വേഷം എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ നേരത്തേ സജീവമായിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയുടെ വേഷമായിരുന്നു സാമന്തയുടേത്.എന്നാല്‍ ഇന്ത്യന്‍ സിറ്റാഡല്‍ സാമന്ത അവതരിപ്പിക്കുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും.
സിറ്റാഡലില്‍ പ്രിയങ്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി രാഹി ഗാംഭീര്‍ എത്തുന്നു. ഇന്ത്യന്‍ സിറ്റാഡലില്‍ വരുണ്‍ ധവാനും. സാമന്ത അഭിനയിച്ച ഫാമിലി മാന്‍ വെബ് സീരീസിന്റെ സംവിധായകരായ രാജ്, ഡികെ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സിറ്റാഡല്‍ ഒരുക്കുന്നത്.അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച യാത്രയാണ് സമാന്തയുടേതെന്ന് ആരാധകര്‍.