Latest News

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും നീണ്ട ഇടവേള എടുക്കാനൊരുങ്ങി നടി സാമന്ത; കമ്മിറ്റ് ചെയ്ത ബോളിവുഡ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളോട്  പ്രോജക്റ്റുകള്‍ വൈകിപ്പിക്കാന്‍ നടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

Malayalilife
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും നീണ്ട ഇടവേള എടുക്കാനൊരുങ്ങി നടി സാമന്ത; കമ്മിറ്റ് ചെയ്ത ബോളിവുഡ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളോട്  പ്രോജക്റ്റുകള്‍ വൈകിപ്പിക്കാന്‍ നടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ന്റെ രോഗാവസ്ഥയെ കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ നടി സാമന്ത സിനിമയില്‍ നിന്നും താത്കാലിക ബ്രേക്ക് എടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചികിത്സക്ക് ശേഷം വിജയ് ദേവര കൊണ്ടെയുടെ കുശി എന്ന ചിത്രത്തിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. ഫാമിലി മാന്‍ 2'-ന് ശേഷം സാമന്ത ബോളിവുഡില്‍ കുറച്ച് ചിത്രങ്ങളില്‍ കമ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍  കരിയറിലെ ഇടവേള കണക്കിലെടുത്ത്  പ്രോജക്റ്റുകള്‍ വൈകിപ്പിക്കാന്‍ നടി ഇപ്പോള്‍ സിനിമാ നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചതായാണ് പുറത്ത് വരുന്ന വിവരം,

സാമന്ത തന്റെ ആരോഗ്യപ്രശ്നങ്ങള്‍ മൂലം യശോദയുടെ പ്രമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുത്തിരുന്നില്ല. താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് യശോദ. താരത്തിന്റെ അസുഖം തീര്‍ത്തും ഭേദമാകുന്നത് വരെ സിനിമാരംഗത്ത് നിന്നും നീണ്ട ഇടവേള എടുക്കുവാന്‍ ഒരുങ്ങുകയാണ് സാമന്ത എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

സാമന്തയുടെ ആദ്യ ഹിന്ദി വെബ് സീരീസായ ദി ഫാമിലി മാന്‍ സീസണ്‍ 2 ബോളിവുഡില്‍ വലിയ വിജയമാണ് നേടിയെടുത്തത്. ഇതിനുശേഷം പുതിയ രണ്ട് മറ്റു പ്രോജക്ടുകള്‍ കൂടി താരം ഒപ്പു വച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് ഈ പ്രോജക്ടുകളില്‍ നിന്നെല്ലാം പിന്മാറാന്‍ ആണ് സാമന്ത ഇപ്പോള്‍ സിനിമ തീരുമാനിച്ചിരിക്കുന്നത്.

താരം ഒപ്പുവെച്ച പ്രോജക്ടുകളില്‍ നിര്‍മ്മാതാക്കളോട് ഇനിയൊരു ഇടവേള എടുക്കാന്‍ പോവുകയാണ് എന്ന് താരം അറിയിച്ചിരുന്നു.വിജയ് ദേവരകൊണ്ട നായകനാകുന്ന ഖുഷിയുടെ ഷൂട്ടിങ്ങിനു ശേഷം ആയിരിക്കും സാമന്ത അഭിനയം ഇടക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുക. സാമന്തയുടെ സിനിമ ജീവിതത്തില്‍ നിന്നുള്ള ഇടവേളയ്ക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടന്നു വരികയാണ്. 

ശിവ നിര്‍വാണിയുടെ സംവിധാനത്തില്‍ സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഒരു റൊമാന്റിക് ഡ്രാമയാണ് ഖുഷി എന്ന ചിത്രം. ചിത്രത്തിന് ആദ്യം പേര് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത് വി ഡി 11 എന്നായിരുന്നു. എന്നാല്‍ പിന്നീട് ഖുഷി എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. 2022 ഡിസംബറില്‍ റിലീസിന് എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി വിജയ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

60 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഈ ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസിന് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് 2023 ഫെബ്രുവരിയിലേക്കാണ് ഇപ്പോള്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് വിജയ് അറിയിച്ചത്.

 2023-ല്‍ ശാകുന്തളം, കുശി എന്നീ ചിത്രങ്ങളും താരത്തിന്റേതായി എത്തുന്നുണ്ട്. ആരോഗ്യം ശ്രദ്ധിക്കുന്നതിനാല്‍ സമീപ ഭാവിയില്‍ കാര്യമായി സിനിമകള്‍ സാമന്ത ചെയ്‌തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


 

Read more topics: # സാമന്ത
Samantha drops Hindi films

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES