സാമന്ത ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശാകുന്തളം. കാളിദാസന്റെ പ്രശസ്തമായ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശകുന്തളയുടെ ടൈറ്റില്‍ റോളിലാണ് സാമന്തയെത്തുന്നത്. സൂഫിയും സുജാതയും സിനിമയിലൂടെ പ്രശസ്തനായ ദേവ് മോഹനാണ് ദുഷ്യന്തനായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെ റിലിസായിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ കണ്ണീരണിയുന്ന സാമന്തയുടെ വീഡിയോ ആ്ണ് വൈറലാകുന്നത്.
മയോസിറ്റിസ് എന്ന രോഗവുമായുളള പോരാട്ടത്തിലാണ് താരം. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയകളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും സാമന്ത അകന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍, തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം പൊതുവേദിയിലെത്തിയത്.ചിത്രത്തിന്റെ സംവിധായകന്‍ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് സാമന്ത കണ്ണീരിണഞ്ഞത്. വീഡിയോയില്‍ , സാം സാം എന്ന വിളിക്കുന്ന 'ചിയര്‍ അപ്' എന്ന വിളിക്കുന്നതും കാണാം.
''ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്‌നേഹമാണ്. അത്രമാത്രം ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്‌നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്‌നേഹം പലമടങ്ങ് വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍, ശകുന്തളയുടെ കഥ അവിസ്മരണീയമായ ഒന്നാണ്. ഗുണശേഖര്‍ സാര്‍ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്.''- സമാന്ത പറഞ്ഞു.
ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കിയാണ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 17 ന് ചിത്രം തീയേറ്ററുളകളില്‍ എത്തും. തെല്ലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ശാകുന്തളം ഒരുക്കുന്നത്.
സമാന്തയെ ഇങ്ങനെ കാണുന്നതില്‍ ദുഖം ഉണ്ട്. അവളുടെ എല്ലാ സൗന്ദര്യവും നഷ്ടപ്പെട്ടു. വിവാഹ മോചിതയാവുകയും ശേഷം പ്രൊഫഷനില്‍ മുന്നേറുകയും ചെയ്യവെ മയോസൈറ്റിസ് അവരെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് നടിയെ വീണ്ടും ദുര്‍ബലയാക്കുന്നു'' എന്ന് തരത്തിലും വിമര്‍ശനം ഉയര്‍ന്നതോടെ മറുപടിയുമായി നടി രംഗത്തെത്തി.
''ഞാന്‍ മാസങ്ങളോളം കടന്നു പോയ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും നിങ്ങള്‍ കടന്ന് പോവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ മുഖകാന്തി കൂട്ടാന്‍ ഇതാ എന്റെ കുറച്ച് സ്നേഹം'' എന്നാണ് സാമന്ത ഇതിന് മറുപടിയായി കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് ട്വീറ്റിന് താഴെ സാമന്തയെ പിന്തുണച്ച് കൊണ്ടെത്തിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധികള്‍ അവസാനിച്ച് നടി വീണ്ടും സിനിമകളില്‍ സജീവം ആവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 'ശാകുന്തളം', 'ഖുശി, അറേഞ്ച്മെന്റ്സ് ഓഫ് ലൗ' എന്നീ സിനിമകളാണ് സമാന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.