നടി സാമന്തയുടെ രോഗവിവരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയ ഏറെ ചര്‍ച്ചയായ ഒന്നാണ്.മയോസിറ്റിസ് എന്ന രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് സാമന്ത തന്നെയാണ്അറിയിച്ചത്. കൈയില്‍ ഡ്രിപ്പിട്ടിരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു രോഗവിവരം വെളിപ്പെടുത്തിയത്.
മസിലുകളില്‍ വീക്കം സംഭവിക്കുന്ന ഒരു അവസ്ഥയാണ് മയോസിറ്റിസ്. മയോ എന്നാല്‍ പേശികള്‍ എന്നും ഐറ്റിസ് എന്നാല്‍ വീക്കവുമെന്നാണ് അര്‍ഥം. ഇപ്പോളിതാ രോഗം തളര്‍ത്തിയെന്ന വിമര്‍ശകരുടെ ആരോപണങ്ങള്‍ മറുപടി നല്കി ജിമ്മില്‍ നിന്നുള്ള ചിത്രം പങ്ക് വച്ചിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയാണ് സാമന്ത. ചിത്രത്തില്‍ സാമന്തയുടെ കൈകളിലെ പേശികള്‍ വ്യക്തമായി കാണാം. അത്ര ലോലയല്ല എന്നാണ് സാമന്ത കുറിക്കുന്നത്. സാമന്തയുടെ ഫിറ്റ്‌നസ്സ് ട്രെയിനറായ ജുനൈദ് ഷെയ്ഖിനെയും ചിത്രത്തില്‍ കാണാം.
തന്റെ ആരോഗ്യസ്ഥിതിയില്‍ സഹതാപം പ്രകടിപ്പിച്ച, ബോഡിഷെയിമിംഗ് പോസ്റ്റിനു സാമന്ത അന്നു തന്നെ മറുപടി നല്‍കിയിരുന്നു. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ഞാന്‍ കടന്നു പോയതുപോലെ മാസങ്ങളോളം ചികിത്സയും മരുന്നും കഴിച്ച് നിങ്ങള്‍ക്ക് കടന്നുപോകാന്‍ ഇടവരരുതേ എന്ന്.നിങ്ങളുടെ ഭംഗിയും തിളക്കവും വര്‍ധിപ്പിക്കാന്‍ ഞാനിതാ അല്‍പം സ്‌നേഹം പകരുന്നു.എന്നാണ് നടി കുറിച്ചത്.
മയോസിറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന സമയത്താണ് സാമന്ത തന്റെ മുന്‍ ചിത്രമായ യശോദയ്ക്ക് ഡബ്ബ് ചെയ്തത്. മയോസിറ്റിസ് രോഗവുമായുള്ള പോരാട്ടത്തിനിടയിലും ശാകുന്തളം ട്രെയിലര്‍ ലോഞ്ചിനെത്തിയ സാമന്തയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിലര്‍ താരത്തെ തളര്‍ത്താനാണ് ആ അവസരം വിനിയോഗിച്ചത്. അസുഖം സാമന്തയുടെ എല്ലാ മനോഹാരിതയും നഷ്ടമാക്കി, സാമന്തയെ ഓര്‍ത്ത് സങ്കടം തോന്നുന്നു എന്നൊക്കെയാണ് ട്രെയിലര്‍ ലോഞ്ച് ചടങ്ങിലെ സാമന്തയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഒരു വെരിഫൈഡ് ട്വിറ്റര്‍ പേജ് കുറിച്ചത്.