ഹോളിവുഡില്‍ ചുവട് ഉറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സാമന്ത. റൂസോ ബ്രദേഴ്സ് നിര്‍മ്മിച്ച സിറ്റാഡല്‍ എന്ന ഇന്ത്യന്‍ സീരീസിന് ശേഷം ഇംഗ്ലീഷ് ഭാഷ ചിത്രമായ ചെന്നൈ സ്റ്റോറിയിലായിരിക്കും സാമന്ത അഭിനയിക്കുക. ബ്രിട്ടീഷ് സംവിധായകന്‍ ഫിലിപ് ജോണ്‍ ഒരുക്കുന്ന ചിത്രം തമിഴിലും റിലീസ് ചെയ്യും.
ചിത്രത്തില്‍ സാമന്തയും വിവേക് കല്‍റയും പ്രധാന വേഷത്തില്‍ എത്തുന്നു. എന്‍. മുരാരിയുടെ അറേഞ്ച്‌മെന്റ് ഒഫ് ലവ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. വിവാദ ചിത്രമായ കേരള സ്റ്റോറിക്ക് പിന്നാലെ വരുന്ന ചെന്നൈ സ്റ്റോറിയെ സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹ മാധ്യമത്തില്‍ നടക്കുന്നുണ്ട്.
അമ്മയുടെ മരണശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചെന്നൈ സ്റ്റോറി പറയുന്നത്. കുടുംബവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന പിതാവിനെ അന്വേഷിക്കുന്നതിനിടെ യുവാവ് ഒരു സ്ത്രീയെ കണ്ടുമുട്ടുകയും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. അതേസമയം ശാകുന്തളം ആണ് സാമന്തയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.