സായി പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹ ച്ചടങ്ങുകളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.ഏറെക്കാലം സുഹൃത്തായിരുന്ന വിനീതാണ് വരന്‍. പൂജ കണ്ണന്റെ വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്.
പൊതുവെ കണ്ട് വരാറുള്ള ചടങ്ങുകളോ വസ്ത്രധാരണമോ ഒന്നുമായിരുന്നില്ല പൂജയുടെ വിവാഹത്തിന് ഉണ്ടായിരുന്നത് .കേരള സാരിക്ക് സമാനമായ നേര്‍ത്ത ഗോള്‍ഡന്‍ ബോഡറുള്ള സിംപിള്‍ വര്‍ക്കുള്ള വെളുത്ത സാരിയായിരുന്നു വധുവായ പൂജയുടെ വേഷം. ഗോള്‍ഡന്‍ ബോഡറുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു വരന്റെ വേഷം. മാത്രമല്ല വെള്ളമുണ്ട് തലയില്‍ കെട്ടിയാണ് വധൂവരന്മാര്‍ താലി കെട്ട് ചടങ്ങിന് എത്തിയത്.
താലികെട്ട് സമയത്ത് പൂജ ആഭരണങ്ങള്‍ ഒന്നും ധരിച്ചിരുന്നില്ല. വധൂവരന്മാര്‍ക്കൊപ്പം വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയവരെല്ലാം വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ബഡാഗ സമുദായത്തിന്റെ പരമ്പരാഗത ആചാരങ്ങള്‍ക്കനുസരിച്ചായിരുന്നു വിവാഹം നടന്നത്. ഓഫ് വൈറ്റ് സില്‍ക്ക് സാരിയിലാണ് സായ് പല്ലവി വിവാഹ ദിവസത്തില്‍ എത്തിയത്.ഇതിനൊപ്പം പേള്‍ മാലയും കമ്മലും വളയുമാണ് അണിഞ്ഞത്.താലികെട്ടിന് ശേഷമുള്ള ചടങ്ങുകളില്‍ ചുവന്ന സാരിയില്‍ റോയല്‍ ലുക്കിലാണ് പൂജ പ്രത്യക്ഷപ്പെട്ടത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.
കോത്തഗിരിയില്‍ വച്ചു നടന്ന ഹല്‍ദി ആഘോഷത്തില്‍ തിളങ്ങിയത് സായി പല്ലവി തന്നെയാണ്.ചടങ്ങിന്റെ എല്ലാ ചുമതലയും ഓടി നടന്ന് സായി പല്ലവി തന്നെയാണ് ചെയ്യുന്നത്. പാട്ടും നൃത്തമൊക്കെയായി കളറാക്കിയിരിക്കുകയാണ് ഹല്‍ദി ആഘോഷം. പൂജയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതിനിടയ്ക്കാണ് ഹല്‍ദി വീഡിയോയും എത്തുന്നത്.
ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെയാണ് പൂജ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന ചിത്രത്തില്‍ സമുദ്രക്കനിയുടെ മകളായാണ് വേഷമിട്ടത്. ഒട്ടേറെ സിനിമയുടെ തിരക്കിലാണ് സായി പല്ലവി. എസ്‌കെ 21, രാമായണ, തണ്ടേല്‍ തുടങ്ങിയ ചിത്രങ്ങളാണ് സായി പല്ലവിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.