അനുഷ്‌ക ഷെട്ടി കേന്ദ്രകഥാപാത്രമാവുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. ഒരിടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും സിനിമയില്‍ സജീവമാകുന്നത്. മാധവനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. . സസ്‌പെന്‍സ് ത്രില്ലറായിട്ടാണ് ചിത്രം എത്തുക. സംസാരിക്കാനാകാത്ത ചിത്രകാരിയായിട്ടാണ് അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.
ത്രില്ലടിപ്പിക്കുന്നതും ആകാംക്ഷയുണര്‍ത്തുന്നതുമായ രംഗങ്ങളാണ് ട്രെയിലറിലുളളത്. ഹേമന്ത് മധുകറാണ് നിശബ്ദം സംവിധാനം ചെയ്തിരിക്കുന്നത്. യുഎസില്‍ ഭൂരിഭാഗം ചിത്രീകരിച്ച സിനിമയില്‍ ശാലിനി പാണ്ഡെ, അഞ്ജലി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. കൊന വെങ്കട് എഴുതിയ തിരക്കഥയില്‍ ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.