മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് പറയും. സിനിമകള്‍ക്കൊപ്പം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും എല്ലാം തന്നെ താരം ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ മമ്മൂക്കയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹത്തിന്‌റെ ആരാധക ഗ്രൂപ്പില്‍ വന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കുറിപ്പിലൂടെ...
ആരാധകരായ തങ്ങള്‍ പോലും മമ്മൂക്ക ചെയ്യുന്ന പല നല്ല കാര്യങ്ങളും അറിയാറില്ലെന്ന് കുറിപ്പില്‍ പറയുന്നു. മമ്മൂക്കയെ കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന വീഡിയോ പങ്കുവെച്ചാണ് കുറിപ്പ് വന്നത്. ഇപ്പോൾ വീഡിയോയില്‍ കൂടി ഓസ്‌ട്രേലിയയിലുളള
മമ്മൂക്കയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ചാരിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായ റോബര്‍ട്ടോ കുര്യാക്കോസ് പറഞ്ഞ കാര്യങ്ങളാണ് വിവരിക്കുന്നത്.
ഈ കാലയളവില്‍ 50 കോടി രൂപയുടെ സഹായമാണ് മമ്മൂട്ടി എന്ന നടന്‍ ഇവിടെ പാവങ്ങള്‍ക്ക് ആയി ചെയ്തത് എന്ന് വീഡിയോയില്‍ പറയുന്നു. '600 കുട്ടികള്‍ക്കു ഹൃദയ ശസ്ത്രക്രിയ, 20000 പേരുടെ നേത്ര ചികിത്സ, 260 പേരുടെ ബൈപ്പാസ് ശസ്ത്രക്രിയ, 54 പേരുടെ കിഡ്‌നി മാറ്റിവെപ്പിക്കല്‍. ഇത് കൂടാതെ കേരളത്തിലെ അനാഥാലയങ്ങളില്‍ ഉള്ള പ്ലസ് ടു കഴിഞ്ഞു നിക്കുന്ന പിള്ളേരുടെ പഠനവും ഏറ്റെടുക്കുന്നു'.
'ഇതില്‍ ഞങ്ങളെ ഏറ്റവും അതിശയിപ്പിച്ചത് മമ്മൂക്ക ചെയ്ത ഈ കാര്യങ്ങള്‍ ഒക്കെ ഫാന്‍സിന് അകത്തു നിക്കുന്ന ഞങ്ങള് പോലും അറിഞ്ഞില്ല എന്നാണ്' എന്ന് കുറിപ്പില്‍ പറയുന്നു. 'ഇത് ഇപ്പൊ വാര്‍ത്ത ആക്കിയപ്പോളാണ് ഞങ്ങള് പോലും അറിയുന്നത്. ഒരു മനുഷ്യന്റെ നന്മ എന്നൊക്കെ പറഞ്ഞാല്‍ ഇതൊക്കെയാണ്. ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു ഞങ്ങള്‍, ഈ ഒരു നടന്റെ ആരാധകര്‍ ആയതില്‍', ആരാധക ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറഞ്ഞു.