Latest News

പ്രമുഖ നടൻ റിയാസ് ഖാനെ ആൾക്കൂട്ടം മർദിച്ചതായി പരാതി; സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌ത്‌ കാനതുര്‍ പോലീസ്

Malayalilife
topbanner
 പ്രമുഖ  നടൻ റിയാസ് ഖാനെ ആൾക്കൂട്ടം മർദിച്ചതായി പരാതി; സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌ത്‌ കാനതുര്‍ പോലീസ്

 പ്രമുഖ  നടൻ റിയാസ് ഖാനെ ആൾക്കൂട്ടം മർദിച്ചതായി പരാതി. മർദ്ദനമേറ്റ കാര്യം റിയാസ് ഖാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഏവരെയും അറിയിച്ചത്. കൊറോണ വൈറസ് ബാധ നിലനിൽക്കുന്നതിനാൽ കൂട്ടം കൂടി നിന്ന് സംസാരിക്കുകയായിരുന്ന ആളുകളോട് താരം അകലം പാലിക്കാൻ ആയിരുന്നു താരം ആവശ്യമുയർത്തിയത് . എന്നാൽ ഇത് പിന്നീട് വലിയ തർക്കത്തിൽ ചെന്ന് കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് റിയാസ് ഖാൻ ആരോപിക്കുന്നത്.  ചെന്നൈയിലെ താരത്തിന്റെ പനൈയൂരിലെ വസതിക്ക് സമീപത്ത് വച്ചായിരുന്നു താരത്തിന് മർദ്ദനമേറ്റിരുന്നത്. ആക്രമണത്തിൽ പരിക്കേറ്റ റിയാസ് ഖാൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. കാനതുര്‍ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ  ചെയ്തിരിക്കുകയാണ്.

Riyaz kahan attacked by a group of people

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES