അത്ഭുതം അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്; അനശ്വര രാജന് പിന്തുണ നൽകികൊണ്ട് ബിക്കിനി അണിഞ്ഞ ചിത്രവുമായി റിമ കല്ലിങ്കൽ

Malayalilife
topbanner
അത്ഭുതം അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്; അനശ്വര രാജന്  പിന്തുണ നൽകികൊണ്ട്  ബിക്കിനി അണിഞ്ഞ ചിത്രവുമായി  റിമ കല്ലിങ്കൽ

സ്ത്ര ധാരണത്തിന്റെ പേരിനെ തുടർന്ന്  നടി അനശ്വര രാജൻ സൈബർ ആക്രമണത്തിന് ഇരയായത് വാർത്തകളിൽ നിറയുകയാണ്. കടുത്ത സൈബർ ആക്രമണത്തിന് കാരണമായത് താരം തന്റെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഇതേ തുടർന്ന്  മറുപടിയുമായി അനശ്വര തന്നെ രംഗത്തെത്തിയിരുന്നു. 

എന്നാൽ ഇപ്പോൾ  നടി റിമ കല്ലിങ്കൽ അനശ്വരയ്ക്ക് നേരെയുള്ള ഈ സൈബർ ആക്രമണവും താരത്തിന്റെ മറുപടിയും ചർച്ചയാകുന്നതിനിടെ പങ്കുവച്ച ഒരു ചിത്രം വൈറലാവുകയാണ്.'അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്' എന്ന അടിക്കുറിപ്പോടെ ബിക്കിനി അണിഞ്ഞുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റിമ അനശ്വരയ്ക്ക് പരോക്ഷ പിന്തുണ നൽകികൊണ്ട് പങ്കുവച്ചിരിക്കുന്നത്.  നിരവധി താരങ്ങളും റിമയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  രംഗത്തെത്തിയിട്ടുണ്ട്. 

 വിമർശനങ്ങൾക്കിടയാക്കിയ അതേ വേഷം അണിഞ്ഞു കൊണ്ടുള്ള ചിത്രം പങ്കുവച്ച് ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ.'. ഇങ്ങനെയായിരുന്നു അനശ്വര കുറിച്ചത്.

അതിനിടെ സോഷ്യൽ മീഡിയയിലൂടെ  സമൂഹത്തിലെ ഇരട്ടത്താപ്പ് തുറന്നു കാണിച്ചുള്ള പോസ്റ്റും വൈറലായി മാറുകയാണ്. മലയാളത്തിലെ യുവനടൻ തന്റെ സിക്‌സ് പാക്ക് ശരീരം കാണിച്ചു കൊണ്ടുള്ള ചിത്രം പങ്കുവച്ച പോസ്റ്റിന് താഴെ വന്ന അഭിനന്ദന കമന്റുകളും അനശ്വരയുടെ പോസ്റ്റിന് താഴെ വന്ന തെറിവിളികളും കൂട്ടി ചേർത്താണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.

Rima kallingal support answara rajan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES