Latest News

ലഹരിപ്പാര്‍ട്ടികള്‍: റിമ കല്ലിംഗലിന്റെ പരാതിയില്‍ തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര; ഗായികയുടെ പ്രതികരണം  മാനനഷ്ടത്തിന് റിമാ കല്ലിങ്കല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ

Malayalilife
 ലഹരിപ്പാര്‍ട്ടികള്‍: റിമ കല്ലിംഗലിന്റെ പരാതിയില്‍ തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര; ഗായികയുടെ പ്രതികരണം  മാനനഷ്ടത്തിന് റിമാ കല്ലിങ്കല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ

നിക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും മാനനഷ്ടത്തിന് നോട്ടീസയയ്ക്കുകയും ചെയ്ത നടി റിമ കല്ലിംഗലിന്റെ നടപടിയില്‍ പ്രതികരിച്ച് ഗായിക സുചിത്ര. റിമ കല്ലിംഗലിന്റെ പരാതിയില്‍ തനിക്കെതിരെ കേസെടുക്കാനാകില്ല. കേസെടുക്കേണ്ടത് അഭിമുഖം വന്ന ചാനലിനെതിരെയാണെന്നും ഗായിക വ്യക്തമാക്കി.

നടി റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കാറു ണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

എന്നാല്‍ സുചിത്രയുടെ ആരോപണങ്ങള്‍ക്കെതിരെ പരാതിയുമായി നടി റിമ കല്ലിങ്കല്‍ രംഗത്തെത്തി. ഈ ആരോപണങ്ങള്‍ നിഷേധിച്ച താരം പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചതായും, ഗായികയ്‌ക്കെതിരെ പരാതി നല്‍കിയതായും പറഞ്ഞു.ഫഹദ് ഫാസില്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പരാമര്‍ശത്തിനും റിമയുടെ പക്കല്‍ മറുപടിയുണ്ട്. നിയമനടപടി സ്വീകരിച്ച് മുന്നോട്ടുപോകാനാണ് റിമയുടെ തീരുമാനം. പിണറായി വിജയന്‍ മുതല്‍ റിമ കല്ലിങ്കല്‍ വരെയുള്ളവര്‍ക്കെതിരെ വിവിധ ആരോപണങ്ങളാണ് സുചിത്ര ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ചത്.
റിമ കല്ലിങ്കല്‍ പറയുന്നത്:

'വര്‍ഷങ്ങളായി നിങ്ങളില്‍ പലരും WCCക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നിലകൊണ്ടവരാണ്. ഈ പിന്തുണയും വിശ്വാസവുമാണ് എന്നെ ഇപ്പോള്‍ ഇത് എഴുതാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പല മാധ്യമ സ്ഥാപനങ്ങളും തമിഴ് ഗായിക സുചിത്രയുമായി ഒരു യൂട്യൂബ് ചാനല്‍ നടത്തിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കണ്ടു.

30 മിനിറ്റ് നീളുന്ന ഈ അഭിമുഖത്തില്‍ അവര്‍ ചില പേരുകള്‍ എടുത്തു പറയുന്നു എന്നു മാത്രമല്ല 2017 ല്‍ ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് അവര്‍ക്ക് അറിവ് ഉണ്ടായിരുന്നു എന്ന് തരത്തിലാണ് സുചിത്രയുടെ വാദം. അതുമാത്രമല്ല, മുഖ്യമന്ത്രി പിണറായി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഫഹദ് ഉള്‍പ്പെടുന്ന നടന്മാരുടെ കരിയര്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തി എന്നും അവര്‍ പരാമര്‍ശിച്ചു കണ്ടു.

ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തയായില്ലെങ്കിലും, എന്നെ കുറിച്ചുള്ള അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടുകയുണ്ടായി. അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍, അതില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ പരാതി നല്‍കുകയും, മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു കഴിഞ്ഞു.ഞങ്ങളുടെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടുമായി, പറയട്ടെ, നമുക്ക് ഒന്നിച്ചു മുന്നേറാം. നിങ്ങളുടെ പിന്തുണയ്ക്കു നന്ദി' എന്ന് റിമ കല്ലിങ്കല്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചു.

സുചിത്രയുടെ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:

'അതിജീവിതയ്ക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ നിന്നാണ് പെണ്‍കുട്ടികള്‍ക്ക് മലയാള സിനിമാ മേഖല സുരക്ഷിതമല്ലെന്നത് വെളിവാക്കപ്പെടുന്നത്. ഹേമ കമ്മിഷന്റെ ഉത്തരവാദിത്തം തന്നെ ഇത് സത്യമാണെന്ന് തെളിയിക്കണം എന്നതായിരുന്നു. പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ് റിപ്പോര്‍ട്ടിലുള്ള പ്രധാന ഉള്ളടക്കം. ഷൂട്ടിങ് നടക്കുന്ന സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലിസ് സ്റ്റേഷനുകളില്‍ എത്ര പേര്‍ കേസുകള്‍ കൊടുത്തിട്ടുണ്ടെന്നും അതൊക്കെ എന്തായെന്നും ആദ്യം നോക്കണം ചിന്മയി അടക്കമുള്ളവര്‍ തങ്ങളുടെ ശത്രുക്കളെ തുറന്നുകാട്ടി നിയമപരമായി മുന്നോട്ടുപോയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൊണ്ട് തങ്ങളുടെ പഴയ കേസുകള്‍ വീണ്ടും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാമെന്നും ജീവിതത്തില്‍ നല്ലത് സംഭവിക്കും എന്നൊക്കെ വിചാരിച്ചാണ് പല പെണ്‍കുട്ടികളും മൊഴി നല്‍കിയിരിക്കുന്നത്. പക്ഷേ ഈ റിപ്പോര്‍ട്ട് കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല. ഈ റിപ്പോര്‍ട്ട് വന്നപ്പോള്‍ പ്രതികരിച്ചവര്‍ മുഴുവന്‍ സ്വയം മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ചായ കിട്ടിയില്ല, കാപ്പി കിട്ടിയില്ല, എസി ഇല്ലാതെ ജോലി ചെയ്തു രാത്രി ഉറങ്ങിയില്ല എന്നൊക്കെ എന്തിനാണ് ഈ റിപ്പോര്‍ട്ടില്‍ എഴുതി വച്ചിരിക്കുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന സ്ത്രീകള്‍ മഞ്ഞപ്പത്രത്തിന്റെ ഭാഷയിലാണ് റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. എന്തു പ്രശ്നം വന്നാലും പെണ്‍കുട്ടികളുടെ ഭാഗത്താണ് ശരിയെന്ന് വാദിക്കുന്ന ഫെമിനിസ്റ്റുകളാണ് ഈ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രശ്നങ്ങള്‍ എന്ന രീതിയിലാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. െതളിയിക്കപ്പെടാത്ത കേസുകളെക്കുറിച്ചൊന്നും ഇതില്‍ പറയുന്നില്ല. അങ്ങനെ വന്നാല്‍ കേരള പൊലീസിനു നാണക്കേടാകും. അങ്ങനെയൊരു ഡിപ്ലോമാറ്റിക് റിപ്പോര്‍ട്ട് ആണിത്.

ഇവിടെയുള്ള ന്യൂസ് ചാനലുകള്‍ ബോളിവുഡിലും കോളിവുഡിലുമൊക്കെ ഇതുപോലെ കമ്മിറ്റി കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയാണ്. ഹോളിവുിനെ വരെ തോല്‍പിച്ചു മുന്നേറുന്ന സിനിമാമേഖലയെ ഇതു തകര്‍ക്കും. ഇന്‍ഡസ്ട്രിയുടെ നല്ല പേരിനു വന്നൊരു ഗ്രഹണമാണിത്. അതിജീവിതയ്ക്കു നേരെ വന്ന ആക്രമണത്തിനു ശേഷമാണ് ഇങ്ങനെയൊരു നീക്കം ഈ ഇന്‍ഡസ്ട്രിയില്‍ വരുന്നത്. പിണറായി വിജയനും മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സുഷിന്‍ ശ്യാം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ തകര്‍ക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ചെറുപ്പക്കാരുടെ സിനിമകള്‍ക്കാണ് ജനപ്രീതി ഉള്ളത്. പക്ഷേ പഴയ സിംഹങ്ങള്‍ക്ക് തോറ്റു കൊടുക്കാന്‍ മനസ്സില്ല. ഇത് ഫഹദ് ഫാസിലിനും സുഹൃത്തുക്കള്‍ക്കും എതിരായുള്ള ആക്രമണമാണ്. 'ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ' പുസ്തകം പോലെയാണ് ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍. ഇതു വച്ച് എന്തു ചോദ്യമാണ് ചോദിക്കേണ്ടതെന്നാണ് ഈ റിപ്പോര്‍ട്ട് വായിച്ച പലരും ചോദിക്കുന്നത്. ഈ റിപ്പോര്‍ട്ട് വച്ചാണ് മലയാള സിനിമയെ മോശമാക്കാന്‍ ശ്രമിക്കുന്നത്.

റിമ കല്ലിങ്കല്‍ എല്ലാവരെയും ഫോണ്‍ വിളിച്ച് നിങ്ങള്‍ എന്താണ് പ്രതികരിക്കാത്തതെന്ന് നിരന്തരം ചോദിക്കുകയാണ്. എല്ലാ ഇന്‍ഫ്ലുവെന്‍സര്‍മാരുടെയും പേജുകളില്‍ പോയി നാണമില്ലേ നിങ്ങള്‍ക്ക്, എന്താണ് പ്രതികരിക്കാത്തത് എന്നൊക്കെ ആളുകളെ വച്ച് കമന്റ് ചെയ്യിക്കുന്നു. പിആര്‍ അഭിമുഖങ്ങളൊക്കെ അവസാനിച്ചതോടെയാണ് ഇത്. രണ്ട് മൂന്നു വര്‍ഷമായി റിമ കല്ലിങ്കലിന്റെ കരിയര്‍ ഭയങ്കര മോശമാണ്. അവര്‍ നടത്തിയ പാര്‍ട്ടികള്‍ മൂലമാണ് ഇതൊക്കെ സംഭവിച്ചത്. പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കളാണ് ഉപയോഗിച്ചത്. കൊച്ചി റെയ്ഡെല്ലാം ആരുടെ വീട്ടിലാണ് സംഭവിച്ചത് റിമയുടേയും ആ സമയത്ത് കാമുകനായിരുന്ന ആഷിഖ് അബുവിന്റെയും വീട്ടിലായിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല. മദ്യം ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ പെണ്‍കുട്ടികള്‍ക്ക് റിമ അത് ആദ്യം നല്‍കി. ഇവരുടെ പാര്‍ട്ടികളില്‍ എത്രയെത്ര പെണ്‍കുട്ടികളും ചെറുപ്പക്കാരുമാണ് ലഹരി ഉപയോഗിക്കുന്നത്. ആ സമയത്ത് ഈ കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഇതെല്ലാമുണ്ട്. ഇവരെ വിചാരണയ്ക്ക് കൊണ്ടുപോയതിന്റെയൊക്കെ വാര്‍ത്തകള്‍ ഇപ്പോഴും ഇന്റര്‍നെറ്റിലുണ്ട്. റിമയെക്കുറിച്ച് ആ സമയം ഇതൊക്കെ അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവരുടെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സംഗീത സംവിധായകരെല്ലാം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് പറയാറുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടികളിലെ ചോക്ലേറ്റ് തൊടുക പോലുമില്ലെന്നും അവര്‍ പറയാറുണ്ട്.'

ധനുഷ്, വിശാല്‍ തുടങ്ങി തമിഴ് സിനിമാതാരങ്ങള്‍ക്കെതിരെയും സുചിത്ര ഈ വിഡിയോയില്‍ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു.

Rima Kallingal files defamation suit against singer Suchitra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES