സല്‍മാന്റെ നായികയായി രശ്മിക മന്ദാനയെത്തുന്നു; എ ആര്‍ മുരുഗദോസ് ചിത്രം സിക്കന്ദര്‍ ചിത്രീകരണം തുടങ്ങി

Malayalilife
topbanner
 സല്‍മാന്റെ നായികയായി രശ്മിക മന്ദാനയെത്തുന്നു; എ ആര്‍ മുരുഗദോസ് ചിത്രം സിക്കന്ദര്‍ ചിത്രീകരണം തുടങ്ങി

ല്‍മാന്‍ ഖാന്‍ നായകനായി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ എന്ന ചിത്രത്തില്‍ രശ്മിക മന്ദാന നായിക. ചിത്രീകരണം ആരംഭിച്ചു. മുരുഗദോസും സല്‍മാന്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആക്ഷന്‍ ഗണത്തില്‍പ്പെട്ടതാണ്. സാജിദ് നദിയാദ് വാല ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

കിക്ക്, ജുഡ്വാ, മുജ്സെ ഷാദി കരോഗി എന്നീ ചിത്രങ്ങള്‍ക്കുശേഷം സാജിദും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സിക്കന്ദര്‍.അതേസമയം വെള്ളിത്തിരയില്‍ മനോഹരമായ യാത്രയിലാണ് രശ്മിക മന്ദാന. വികാസ് ബാല്‍ സംവിധാനം ചെയ്ത ഗുഡ് ബൈ എന്ന അമിതാഭ് ബച്ചന്‍ ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന ബോളിവുഡില്‍ എത്തുന്നത്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നായികയായി മിഷന്‍ മഞ്ജനു, രണ്‍ബീര്‍ കപൂറിനൊപ്പം അനിമല്‍ എന്ന ചിത്രത്തിലും രശ്മിക തിളങ്ങി.സീതാരാമം, പുഷ്പ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിനും പരിചിത.

Read more topics: # സിക്കന്ദര്‍
Rashmika Mandanna to star opposite Salman Khan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES