കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ''യേ ജവാനി ഹൈ ദിവാനി ' എന്ന സിനിമ 2013 ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയ ചിത്രങ്ങളിലൊന്നായിരുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തില്‍ പറഞ്ഞ കഥ, തിയേറ്ററിലെത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായി.
ഈ സ്‌പെഷ്യല്‍ ദിവസം ആഘോഷിക്കാന്‍ ചിത്രത്തിലെ താരങ്ങളെല്ലാം ഒത്തുകൂടി. ആഘോഷരാവിലെ ചിത്രങ്ങള്‍ അയാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്ത ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, കല്‍ക്കി കോച്ച്ലിന്‍, ആദിത്യ കപൂര്‍ എന്നിവരെല്ലാം ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. നിര്‍മ്മാതാവ് കരണ്‍ ജോഹര്‍, ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, സംഗീത സംവിധായകന്‍ പ്രിതം തുടങ്ങി ചിത്രത്തിലെ മറ്റു അണിയറപ്രവര്‍ത്തകരും പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
മുന്‍പ് തന്റെ ആരാധകരുമായി നടത്തിയ വെര്‍ച്വല്‍ ചാറ്റില്‍, രണ്‍ബീറിനോട് തന്റെ ചിത്രങ്ങളിലേതിനാണ് തുടര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നതെന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ഇതിന് യേ ജവാനി ഹേ ദീവാനിഎന്നാണ് താരം പറഞ്ഞത്.