ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമെന്ന പേരോടെ പുറത്ത് വ്ന്ന ചിത്രമായിരുന്നു രാജമൗലി ചിത്രമായ ബാഹുബലി.പ്രഭാസും റാണ ദഗ്ഗുബതിയും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രത്തിന്റെ ആദ്യഭാഗം 600 കോടിയിലധികം ബോക്സ് ഓഫീസില്‍ നേടിയപ്പോള്‍ അതിന്റെ രണ്ടാം ഭാഗം 500 കോടിയിലധികം കളക്ഷന്‍ നേടി.
ഇപ്പോഴിതാ ബാഹുബലിയുമായി ബന്ധപ്പെട്ട പുതിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സിനിമയിലെ പ്രധാന താരങ്ങളിലൊരാളായ റാണ ദഗുബട്ടി. 400 കോടി രൂപ കടമെടുത്താണ് സിനിമ പൂര്‍ത്തിയാക്കിയതെന്നാണ് താരം ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
'സിനിമ നിര്‍മാണത്തിനായുള്ള പണം എവിടെനിന്നാണ് വരുന്നതെന്ന് അറിയാമോ? സിനിമയുടെ നിര്‍മാതാവിന്റെ വീടോ സ്വത്തോ പണയംവച്ച് ബാങ്ക് വായ്പ എടുക്കും അല്ലെങ്കില്‍ പലിശയ്ക്ക് പണമെടുക്കും. ബാഹുബലിക്കായി ഏകദേശം 24- 28 ശതമാനം പലിശ നല്‍കിയിരുന്നു. ബാഹുബലിയ്ക്ക് 300-400 കോടി രൂപയാണ് കടമെടുത്തത്.
ബാഹുബലി ഒന്നാം ഭാഗം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. തെലുങ്കില്‍ അതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തെക്കാള്‍ ഇരട്ടി ഞങ്ങള്‍ ചെലവാക്കി. കടം വാങ്ങിയതിനെ ന്യായീകരിക്കുന്നതിന് പോലും കണക്കില്ലായിരുന്നു. അഞ്ചര വര്‍ഷത്തിനിടെ 24 ശതമാനം പലിശയ്ക്ക് 180 കോടി കടമെടുത്തു. ഇതുവച്ചാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ കുറച്ച് ചിത്രീകരിച്ചത്. ബാഹുബലി വിജയിച്ചില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു'- റാണ വ്യക്തമാക്കി.
എസ്എസ് രാജമൗലിയും ബാഹുബലിയില്‍ താന്‍ എടുത്ത റിസ്‌കിനെക്കുറിച്ച് അടുത്തിടെ ഒരു ചടങ്ങില്‍ സംസാരിച്ചിരുന്നു. ''പലരും ഇത് അപകടമാണെന്ന് അന്ന് പറഞ്ഞു, അത് പോലെ സംഭവിച്ചിരുന്നെങ്കില്‍ മൂന്ന് വര്‍ഷമായി എന്നെ വിശ്വസിച്ച് എന്നോടൊപ്പം യാത്ര ചെയ്ത നിര്‍മ്മാതാക്കള്‍ ശരിക്കും വീണുപോയെനെ എന്ന് ഞാനും ഇപ്പോള്‍ കരുതുന്നു'' എസ്എസ് രാജമൗലി പറഞ്ഞു.