സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ആരാധകരെക്കൊണ്ട് താന്‍ പൊറുതി മുട്ടിയിരിക്കുകയാണ് എന്ന് അയല്‍വാസിയുടെ പരാതി. പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ അയല്‍വാസിയായ സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. ആരാധകരുടെ നിരന്തരമായ ആര്‍പ്പുവിളികളും മറ്റും തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് യുവതി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
രജനികാന്തിന്റെ പിറന്നാള്‍ ദിനത്തിലും മറ്റും പോയസ് ഗാര്‍ഡനിലെ വീടിന് മുന്നില്‍ ആരാധകര്‍ സംഘടിക്കാറുണ്ട്. താരത്തോടുള്ള അഭിനിവേശം മൂലം അദ്ദേഹം മുന്നില്‍ എത്തുമ്പോള്‍ അനിയന്ത്രിതമായി ആളുകള്‍ ആര്‍പ്പുവിളികള്‍ നടത്താറുണ്ട്. ഇതാണ് യുവതിയുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചിരിക്കുന്നത്.
അതേസമയം, യുവതിയുടെ ഈ പരാതി കണക്കിലെടുത്ത് പൊങ്കല്‍ ആശംസകള്‍ നേരുന്ന സമയത്ത് അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രജനികാന്ത് ആരാധകരോട് പറഞ്ഞിരുന്നു. സംയമനം പാലിക്കണമെന്നും നിയന്ത്രണം വേണമെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രത്തിന്റെ സംവിധാനം ടി ജെ ജ്ഞാനവേല്‍ ആണ്. വേട്ടൈയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രജനികാന്തിന്റെ കരിയറിലെ 170-ാം ചിത്രമാണ്. അമിതാഭ് ബച്ചന്‍, റാണ ദ?ഗുബാട്ടി, റിതിക സിം?ഗ്, ദുഷറ വിജയന്‍, കിഷോര്‍, രോഹിണി തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.