പ്രശസ്ത സിനിമ, സീരിയല്‍ താരം രചന നാരായണന്‍കുട്ടി ആശുപത്രിയില്‍. തന്റെ രോഗവിവരം രചന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും പതിനൊന്ന് ദിവസമായി അവിടെ തുടരുകയാണെന്നും രചന അറിയിച്ചു. രോഗം വിവരിക്കുന്നതിന് ഒപ്പം ആശുപത്രിയില്‍ കിടക്കയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങളും ഇതോടൊപ്പം രചന പങ്കുവച്ചിട്ടുണ്ട്.
നടിയുടെ കുറിപ്പ് ഇങ്ങനെ:
എനിക്ക് അസുഖം വന്നിട്ട് ഇത് പതിനൊന്നാം ദിവസമാണ്.. തൊണ്ണൂറ് ശതമാനം വീണ്ടെടുത്തെങ്കിലും ഞാന്‍ ഇപ്പോഴും റിക്കവറി മോഡിലാണെന്ന് പറയണം! അതെ.. ഡെങ്കി ഒരു വില്ലനാണ്.! നിങ്ങളുടെ എല്ലാ ഊര്‍ജ്ജവും ഊറ്റി എടുക്കുന്ന ഒരു വില്ലന്‍.. അത് കൊണ്ട് പ്രിയരേ. ദയവായി സ്വയം ശ്രദ്ധിക്കുക.. ദയവായി നിങ്ങളുടെ രക്തത്തിന്റെ അളവ് കുറയ്ക്കാന്‍ അനുവദിക്കരുത്.. ധാരാളം വെള്ളം കുടിക്കുക.
നല്ല ഭക്ഷണം കഴിക്കുക, അത് രക്തത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു (എനിക്ക് അറിയാം ഇത് കഠിനമാണ് എങ്കിലും) എന്റെ കഥ വളരെ നീണ്ടതാണ്, അതിനാല്‍ വിവരിക്കുന്നില്ല. പക്ഷേ, ഇത് വളരെ പ്രധാനമാണ്. ഡെങ്കിപ്പനി പലരുടെയും ജീവന്‍ അപഹരിക്കുന്നു. അതിനാല്‍ ദയവായി ശ്രദ്ധിക്കുക.. കോളുകളിലൂടെയും മെസ്സജുകളിലൂടെയും നല്‍കുന്ന ആശങ്കയ്ക്കും പിന്തുണയ്ക്കും നന്ദി.
ലോകം എമ്പാടുമുള്ള ആളുകള്‍ എന്നെ വളരെയധികം സ്നേഹിക്കുന്നതില്‍ ഞാന്‍ നന്ദി ഉള്ളവളാണ്. ഈ മാസം 9 ന് എനിക്ക് അസുഖം വന്നപ്പോള്‍ എടുത്ത ചിത്രങ്ങളാണ്. നിങ്ങള്‍ ഇവിടെ കാണുന്ന പുഞ്ചിരിയും സന്തോഷവും വെറും ''ഫോട്ടോ നിമിത്തം'' മാത്രമാണ്! സ്ഥിതി അത്ര നല്ലതല്ലായിരുന്നു..'', രചന നാരായണന്‍കുട്ടി ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ചു.