വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ച് തല മുണ്ഡനം ചെയ്ത് നടി രചന നാരായണന്‍കുട്ടി. രചന തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്നത്. അഹംഭാവമെല്ലാം ഉപേക്ഷിച്ച് ഭഗവാന് മുന്നില്‍ കീഴടങ്ങുന്നു എന്ന ക്യാപ്ഷനൊപ്പമാണ് രചന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഗോവിന്ദ, ഗോവിന്ദ. ഞാന്‍ കീഴടങ്ങുന്നു. അഹംഭാവത്തില്‍ നിന്ന് മോചനം നേടുന്നു.
ഭഗവാന് മുന്നില്‍ തമോഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കര്‍മ്മം- രചന കുറിച്ചു. താരങ്ങളടക്കം നിരവധി പേരാണ് രചനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. സോന നായര്‍, സുരഭി ലക്ഷ്മി, മാളവിക മേനോന്, മഞ്ജു പിള്ള, ശ്വേത മേനോന് തുടങ്ങി നിരവധി പേരാണ് രചനയുടെ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിരിക്കുന്നത്.