നേമം പുഷ്പരാജിന്റെ രണ്ടാം യാമം ആരംഭിക്കുന്നു; ധ്രുവനും ഗൗതം കൈൃഷ്ണയും പ്രധാന കഥാപാത്രങ്ങള്‍

Malayalilife
 നേമം പുഷ്പരാജിന്റെ രണ്ടാം യാമം ആരംഭിക്കുന്നു; ധ്രുവനും ഗൗതം കൈൃഷ്ണയും പ്രധാന കഥാപാത്രങ്ങള്‍

ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാര്‍ ,, കലാപരമായി ഏറെ മികച്ചു നിന്ന മൂന്നു ചിത്രങ്ങള്‍ ഒരുക്കി  ശ്രദ്ധേയനായ, മുന്‍ ലളിത കലാ അക്കാദമി ചെയര്‍മാന്‍ കൂടിയായ നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രണ്ടാം യാമം.

ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍'ആര്‍. തിരക്കഥ രചിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാം യാമം.ഒരു സാങ്കല്‍പ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസങ്ങളേയും, പാരമ്പര്യങ്ങളേയും മുറുകെ പിടിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തെ കേന്ദ്രീകരിച്ച് അതിശക്തമായ ഒരു പ്രമേയമാണ് പുഷ്പരാജ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഈ തറവാട്ടിലെ ഇരട്ടകളായ രണ്ടു പേരിലൂടെയാണ് കഥാപുരോഗതിയദുവും യതിയും .

ഒരാള്‍ പാരമ്പര്യങ്ങളേയും, വിശ്വാസങ്ങളേയുമൊക്കെ മുറുകെ പിടിക്കുമ്പോള്‍ മറ്റെയാള്‍  യാഥാര്‍ത്യങ്ങളിലേക്കിറങ്ങി, കാലത്തിനൊത്ത മാറ്റങ്ങളേയും ഉള്‍ക്കൊണ്ടു കൊണ്ട് : സാമൂഹ്യ പ്രതിബദ്ധതയോടെ സമൂഹത്തിന്റെ ഭാഗമാകുന്നു.ഇവര്‍ തമ്മിലുള്ള  സംഘര്‍ഷം കുടുംബത്തിലും, സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ക്യൂന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ രംഗത്തെത്തിയ ധ്രുവനും, യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ ഇരട്ടകളെ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിലെ ശ്രദ്ധേയമായ മറ്റു രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജോയ് മാത്യുവും മുന്‍ നായിക രേഖയുമാണ്.യദു യതി, എന്നിവരുടെ മാതാ പിതാക്കളായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ,സാവിത്രി എന്നീ കഥാപാത്രങ്ങളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്.'

സംവിധായകന്‍ രാജസേനന്‍, സുധീര്‍ കരമന, നന്ദു,, ഷാജു ശീധര്‍, രമ്യാ സുരേഷ്, ദിവ്യശ്രീ, അംബികാ മോഹന്‍, ഹിമാശങ്കരി, രശ്മി സജയന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാസ്വികയാണു നായിക. പരമ്പരാഗത ആചാരാനുഷ്ടാനങ്ങളെക്കുറിച്ച് റിസര്‍ച്ചു ചെയ്യാനെത്തുന്ന  ഗവേഷക സോഫിയ എന്ന കഥാപാ.ത്രത്തെയാണ് സാസ്വിക അവതരിപ്പിക്കുന്നത്.

മോഹന്‍ സിതാരയുടേതാണ് സംഗീതം.
ഛായാഗ്രഹണം - അഴകപ്പന്‍
എഡിറ്റിംഗ് വിശാല്‍ .വി.എസ്.
കലാസംവിധാനം - ത്യാഗു
മേക്കപ്പ് പട്ടണം റഷീദ്
കോസ്റ്റ്യും - ഡിസൈന്‍ - ഇന്ദ്രന്‍സ് ജയന്‍.
ചീഫ് - അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഷിബു.ഗംഗാധരന്‍.
നിശ്ചല ഛായാഗ്രഹണം -- ജയപ്രകാശ് അതളൂര്‍.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - രാജേഷ് മുണ്ടക്കല്‍ .
പ്രൊജക്റ്റ് ഡിസൈന്‍ 
 ഏ.ആര്‍.കണ്ണന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍.
ജനുവരി ഇരുപത്തിയൊന്നിന് മണ്ണാര്‍ക്കാട്ട് ചിത്രീകരണമാരംഭി
ക്കു ന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മണ്ണാര്‍ക്കാട്ടും, അട്ടപ്പാടിയിലുമായി പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.

RANDAM YAMAM MOVIE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES