Latest News

ആക്ഷന്‍ രംഗങ്ങളുമായി ഗ്ലോബല്‍ സ്‌പൈ സീരീസ്; പ്രിയങ്ക ചോപ്രയുടെ' സിറ്റാഡല്‍ ട്രെയിലര്‍ പുറത്ത്; 28ന് പ്രൈമില്‍

Malayalilife
 ആക്ഷന്‍ രംഗങ്ങളുമായി ഗ്ലോബല്‍ സ്‌പൈ സീരീസ്; പ്രിയങ്ക ചോപ്രയുടെ' സിറ്റാഡല്‍ ട്രെയിലര്‍ പുറത്ത്; 28ന് പ്രൈമില്‍

പ്രിയങ്ക ചോപ്രയുടെ സീരീസ്  ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏപ്രില്‍ 28 മുതല്‍ സ്ട്രീം ചെയ്യും. 'ഗെയിം ഓഫ് ത്രോണ്‍സി'ലെ റോബ് സ്റ്റാര്‍ക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാല്‍ഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നുന്ന ആക്ഷന്‍ സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ സീരീസിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.

ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകള്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 28 ന് പ്രീമിയര്‍ ചെയ്യും. സ്വതന്ത്ര ആഗോള ചാര ഏജന്‍സിയായ 'സിറ്റഡലി'ന്റെ തകര്‍ച്ചയും 'സിറ്റഡലി'ന്റെ പതനത്തോടെ രക്ഷപെട്ട ഏജന്റുമാരായ 'മേസണ്‍ കെയ്‌നും' 'നാദിയ സിനും' അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്റിറ്റികള്‍ക്ക് കീഴില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് സിരീസിന്റെ പ്രമേയം.

അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍', 'എന്‍ഡ് ഗെയിം' തുടങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് നിര്‍മാതാക്കളാകുന്ന സീരീസാണ് ഇത്. പ്രിയങ്കയുടെ അവസാന ചിത്രം 'ദ മട്രിക്സ് റിസറക്ഷന്‍' എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ലന വചോവ്സ്‌കിയാണ് ചിത്രം സംവിധാനം ചെയ്തത്. കീനു റീവ്സ് അടക്കമുള്ളവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്സിന്റെ ബാനറിലായിരുന്നു നിര്‍മാണം.

വാര്‍ണര്‍ ബ്രോസ് പിക്ചേഴ്സ് തന്നെയായിരുന്നു വിതരണവും. ഫറാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു.

Priyanka chopra citadel releaseon amazon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES