Latest News

ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരാവാന്‍ പൃഥിരാജും സുപ്രിയയും; മുംബയില്‍ രണ്ടാമത്തെ ആഡംബര വസതി താരങ്ങള്‍ സ്വന്തമാക്കിയത് ബാന്ദ്ര പാലി ഹില്‍സില്‍; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരില്‍ വാങ്ങിയത് 30 കോടിയുടെ ആഡംബര വസതി

Malayalilife
ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരാവാന്‍ പൃഥിരാജും സുപ്രിയയും; മുംബയില്‍ രണ്ടാമത്തെ ആഡംബര വസതി താരങ്ങള്‍ സ്വന്തമാക്കിയത് ബാന്ദ്ര പാലി ഹില്‍സില്‍; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരില്‍ വാങ്ങിയത് 30 കോടിയുടെ ആഡംബര വസതി

ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള ബാന്ദ്രാ പാലി ഹില്‍സില്‍ നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്‌ലാറ്റ് 30 കോടി രൂപയ്ക്കു വാങ്ങിയത്. 

4 കാറുകള്‍ പാര്‍ക്ക് ചെയ്യാം. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ സ്‌ക്വയര്‍ യാര്‍ഡ്‌സ് അറിയിച്ചു.നേരത്തേ 17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലില്‍ തന്നെ താരം വാങ്ങിയിരുന്നു. 

രണ്‍വീര്‍ സിങ്, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം കെ.എല്‍.രാഹുല്‍ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് പാലി ഹില്‍സില്‍ ഈയിടെ വീട് സ്വന്തമാക്കിയിരിക്കുന്നത്. നടിയും എംപിയുമായ കങ്കണ റനൗട്ട് 20 കോടി രൂപയ്ക്ക് 2017ല്‍ ഇവിടെ വാങ്ങിയ വീട് 32 കോടി രൂപയ്ക്കാണ് വിറ്റത്.

Read more topics: # പൃഥ്വിരാജ്
Prithviraj Sukumaran Buys Duplex Apartment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക