പുതിയ ആഡംബര കാറുകള്‍ സ്വന്തമാക്കുന്ന താരങ്ങള്‍ ഫാന്‍സി നമ്പറുകളോടും പ്രിയം കാണിക്കാറുണ്ട്. പല താരങ്ങള്‍ക്കും അത്തരത്തില്‍ ഫാന്‍സി നമ്പരുകളിലാണ് അറിയിപ്പെടുന്നത്് തന്നെ. ഇപ്പോളിതാ നടനായും നിര്‍മാതാവായും സംവിധായകനായും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജിന് ഫാന്‍സി നമ്പര്‍ നഷ്ടമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്.
കൊച്ചിയില്‍ ചൊവ്വാഴ്ച്ച ജോയിന്റ് ആര്.ടി.ഒ കെ.ആര്. സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന നമ്പര്‍ ലേലത്തില്‍ കെഎല്‍ 7 ഡിഡി 911 എന്ന നമ്പറാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനു നഷ്ടമായത്. 4.87 ലക്ഷം രൂപ മുടക്കി ലിറ്റ്മസ് സെവന് സിസ്റ്റംസ് കണ്‍സല്‍ട്ടിങ് കമ്പനിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്.
വിദേശ മലയാളി സാബിദ നൗഷാദ് ആണ് നമ്പര്‍ സ്വന്തമാക്കിയത്.നടന് പൃഥിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ലേലത്തില്‍ മത്സരിച്ച് കെഎല്‍ 7 ഡിഡി 911 നമ്പര്‍ 4.87 ലക്ഷം രൂപ മുടക്കി ലിറ്റ്മസ് സെവന് സിസ്റ്റംസ് കണ്‍സല്‍ട്ടിങ് കമ്പനി് സ്വന്തമാക്കിയത്. ഡിഡി 707 നമ്പറിന് 1.33 ലക്ഷവും ഡിഡി 999 ന് 1.73 ലക്ഷവും ലേലത്തിലൂടെ ലഭിച്ചു.
മലയാള സിനിമതാരങ്ങളിലെ ആദ്യ ലംബോര്‍ഗിനി ഉടമ കൂടിയായ പൃഥ്വിയുടെ ഗ്യാരേജില്‍ ഉറുസ്, ബി.എം.ഡബ്ല്യു സെവന് സീരീസ്, മെഴ്സിഡീസ് ബെന്‍സ് ജിവാഗണ്‍, മിനി കൂപ്പര്‍, 911 ജി.ടി.3 ടൂറിംഗ് തുടങ്ങിയ ഒരുപിടി വാഹനങ്ങളുണ്ട്.