Latest News

കേരളത്തില്‍ തരംഗമായ് പ്രശാന്ത് വര്‍മ്മ-തേജ സജ്ജ ചിത്രം 'ഹനു-മാന്‍; അ100 സെന്ററുകളിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും

Malayalilife
 കേരളത്തില്‍ തരംഗമായ് പ്രശാന്ത് വര്‍മ്മ-തേജ സജ്ജ ചിത്രം 'ഹനു-മാന്‍; അ100 സെന്ററുകളിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാന്‍ ഇന്ത്യ ചിത്രം 'ഹനു-മാന്‍' കേരളത്തില്‍ തരംഗം സൃഷ്ടിച്ച്, മികച്ച അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ഗംഭീര റെസ്‌പോണ്‍സ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതല്‍ 40ല്‍ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. 

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തില്‍ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയന്‍, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളിലായ് ജനുവരി 12നാണ് തിയറ്റര്‍ റിലീസ് ചെയതത്. ചിത്രത്തിന്റെ കേരളത്തിലെ പ്രദര്‍ശനാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയത്. ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ്. അമൃത അയ്യര്‍ നായികയായും വിനയ് റായ് പ്രതിനായകനായും എത്തിയ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വരലക്ഷ്മി ശരത്കുമാറാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ഇന്ത്യന്‍ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉള്‍ക്കൊണ്ട് സൂപ്പര്‍ഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ക്രിയേറ്റീവ് ഡയറക്ടര്‍ പ്രശാന്ത് വര്‍മ്മ. അതിലെ ആദ്യഭാ?ഗമായ 'ഹനു-മാന്‍' സൂപ്പര്‍ഹീറോ ഹനുമാനെ കേന്ദ്രീകരിച്ച്, 'അഞ്ജനാദ്രി' എന്ന സാങ്കല്‍പ്പിക സ്ഥലത്താണ് പ്രധാനമായും സജ്ജീകരിച്ചത്. ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചതോടെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണിത്. 'ശ്രീരാമദൂത സ്തോത്രം', 'ആവക്കായ ആഞ്ജനേയ', 'പവര്‍ഫുള്‍ ഹനുമാന്‍', 'സൂപ്പര്‍ ഹീറോ ഹനുമാന്‍' തുടങ്ങി ചിത്രത്തിലെ നാല് ഗാനങ്ങള്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. 

ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയാണ് നിര്‍മ്മിക്കുന്നത്. അസ്രിന്‍ റെഡ്ഡി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാര്‍ ജെട്ടി ലൈന്‍ പ്രൊഡ്യൂസറും കുശാല്‍ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായ് എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനാഗേന്ദ്ര തങ്കാലയാണ്.

ഛായാഗ്രാഹണം: ദാശരധി ശിവേന്ദ്ര, ചിത്രസംയോജനം: സായിബാബു തലാരി, തിരക്കഥ: സ്‌ക്രിപ്റ്റ്സ്വില്ലെ, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആര്‍ഒ: ശബരി.

Read more topics: # ഹനുമാന്‍
Prasanth Varmas superhero movie HanuMan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES