Latest News

നിറവയറുമായി പേളി മാണിയുടെ കിടിലന്‍ ഡാന്‍സ്; ബേബി മമ്മ ഡാൻസ് വീഡിയോ പകര്‍ത്തി ശ്രീനിഷ് അരവിന്ദ്

Malayalilife
നിറവയറുമായി പേളി മാണിയുടെ കിടിലന്‍ ഡാന്‍സ്; ബേബി മമ്മ  ഡാൻസ് വീഡിയോ പകര്‍ത്തി ശ്രീനിഷ് അരവിന്ദ്

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. ഷോകളും ഷൂട്ടുകളുമായി ഓടി നടന്ന താരവും ഇപ്പോള്‍ ലോക്ഡൗണ്‍ കാരണം കുടുംബത്തിനൊപ്പം വീട്ടില്‍ തന്നെയാണ്. തന്റെ ഗര്ഭകാലം ആസ്വദിക്കുകയാണ് പേളി. മലയാളത്തിലെ യുവതാരങ്ങളായ അര്‍ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവർക്ക് ആദ്യ കണ്മണി വന്ന സന്തോഷത്തിലാണ്. ഇനി പേളി മാണിയും ശ്രീനിഷ് അരവിന്ദുമാണ് കുഞ്ഞ് ജനിക്കാനായി കാത്തിരിക്കുന്നത്.

 ഗര്‍ഭിണിയായത് മുതലുള്ള തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ  പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ  ആരാധകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തില്‍ നിറവയറില്‍ ഉള്ള പേളിയുടെ ഡാൻസ് വീഡിയോയാണ്  സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വീഡിയോയ്ക്ക് ചുക്കാൻ പിടിച്ച്  ഭർത്താവായ ശ്രീനിഷും ഉണ്ട്. പേളി  ബേബി മമ്മ ഡാന്‍സ് എന്ന ക്യാപഷനില്‍ കിടിലന്‍ പെര്‍ഫോമന്‍സാണ്  കാഴ്ച വെച്ചിരിക്കുന്നത്. വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് ബേബിയുടെ ഡാഡി ആണെന്ന് അവസാനം പറയുകയും ചെയ്യുന്നു. 

അടുക്കളയില്‍ നിന്നുമാണ് പേളിയുടെ  ഡാന്‍സ് ആരംഭിക്കുന്നത്.  കമന്റുകളിലൂടെ ആരാധകര്‍ ഇപ്പോൾ ചോദിക്കുന്നത് രാത്രിയില്‍ ഫുഡ് കഴിക്കാന്‍ എഴുന്നേറ്റതിന് ശേഷം തോന്നിയ ഐഡിയ ആയിരിക്കും ഇതെന്നാണ്.  പേളിയ്ക്ക് ഉറക്കം പോലുമില്ലേ എന്ന് വെളുപ്പിന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടതോടെ ചോദ്യവുമായി ആരാധകരുമെത്തി.  ഭര്‍ത്താവ് ശ്രീനിഷിന്റെ പിന്തുണയെ  കുറിച്ചും അഭിപ്രായങ്ങളും നിറയുകയാണ്.

Pearle maaney new dance video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES