Latest News

ദുബായിലെ റോഡ് ബ്ലോക്ക് ചെയ്ത് പൊലീസ്; 'ഷാരൂഖ് ചിത്രം പഠാനി'ലെ  രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ.. മേക്കിംഗ് വീഡിയോ കാണാം

Malayalilife
 ദുബായിലെ റോഡ് ബ്ലോക്ക് ചെയ്ത് പൊലീസ്; 'ഷാരൂഖ് ചിത്രം പഠാനി'ലെ  രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ.. മേക്കിംഗ് വീഡിയോ കാണാം

ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കോണ്ട് സമ്പുഷ്ടമാണ് ഷാരൂഖ് ഖാന്റെ പഠാന്‍. ദുബായില്‍ വച്ചുള്ള ഷാരൂഖ് - ജോണ്‍ എബ്രഹാം ഫൈറ്റ് തിയേറ്ററില്‍ ് ആവേശം സൃഷ്ടിച്ച ഒന്നാണ്. ഇപ്പോളിതാ ഇതിന്റെ മേക്കിംഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദുബായ് ബുര്‍ജ് ഖലീഫയ്ക്ക് മുന്നിലുള്ള ബൊളിവാഡയില്‍ ആണ് ആ രംഗം ചിത്രീകരിച്ചിരിക്കുന്നത്.

്ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എല്ലാം ഗംഭീരമായിരുന്നു. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കു മുന്നിലുള്ള ബൊളിവാഡയിലാണ് ചിത്രീകരണം നടന്നത്. ഒരു ഭാഗത്തെ റോഡ് മുഴുവന്‍ ബ്ലോക്ക് ചെയ്തു കൊണ്ടാണ് ഷൂട്ടിംഗ് നടത്തിയത്. ദുബായ് പൊലീസിന്റെയും അധികൃതരുടെയും സഹായത്തോടെയാണ് ഷൂട്ടിംഗ് ചെയ്യാന്‍ സാധിച്ചതെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് പറയുന്നുണ്ട്.

ഇതാദ്യമായാണ് ഒരു സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ബൊളിവാഡ് റോഡ് പൊലീസ് ബ്ലോക്ക് ചെയ്യുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രമെന്ന നിലയില്‍ പഠാന്‍ പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു.

ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാം പ്രതിനായക വേഷത്തില്‍ എത്തിയിരുന്നു. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് അടിസ്ഥാനമാക്കിയാണ് 'ടൈഗര്‍' സിനിമാ സീരിസിലെ അതേ കഥാപാത്രമായി സല്‍മാന്‍ പഠാനില്‍ വേഷമിട്ടത്.

Read more topics: # പഠാന്‍
Pathaan in Dubai Making Video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES