ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച് റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്താനഗെയുടെ 'പാരഡൈസി'ന്റെ ട്രെയിലര്‍ സംവിധായകന്‍ മണിരത്‌നം പ്രകാശനം ചെയ്തു. മണി രത്‌നം നേതൃത്വം നല്‍കുന്ന മദ്രാസ് ടാക്കീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. കലുഷിതമായ ചുറ്റുപാടുകളില്‍ മറനീക്കി പുറത്തു വരുന്ന മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകള്‍ വിഷയമാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു.
അഞ്ച് നെറ്റ്പാക് പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ മുപ്പത്തിലധികം രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രസന്ന വിത്താനഗെയുടെ പത്താമത്തെ ചിത്രമാണ് 'പാരഡൈസ്.' റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ശ്രീലങ്കന്‍ സിനിമയിലെ മുന്‍നിര അഭിനേതാക്കളായ ശ്യാം ഫെര്‍ണാണ്ടോയും, മഹേന്ദ്ര പെരേരയും ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. രാജീവ് രവി ഛായഗ്രാഹണവും, എ. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് 'കെ'യാണ്. തപസ് നായക്ക് ആണ് ശബ്ദസന്നിവേശം.
2022ല്‍ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിലകയറ്റവും, ഇന്ധനവും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗര്‍ലഭ്യവും ജനകീയ പ്രക്ഷോഭങ്ങളുമാണ് 'പാരഡൈസി'ന് പശ്ചാത്തലമാകുന്നത്. ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് അവാര്‍ഡ് നേടിയ ചിത്രത്തിന് 30 മത് വെസൂല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'പ്രീ ദു ജൂറി ലീസിയന്‍' പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പൂര്‍ണ്ണമായും ശ്രീലങ്കയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും 'പാരഡൈസി'നുണ്ട്. മണിരത്‌നവും മദ്രാസ് ടാക്കീസും ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം കൂടിയാണ് 'പാരഡൈസ്.'
സെഞ്ചുറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നു. 2024 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും. ട്രെയിലര്‍ ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്.