Latest News

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റിന്റെ ട്രെയ്ലര്‍ പുറത്ത്; ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയിലര്‍ കാണാം

Malayalilife
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റിന്റെ ട്രെയ്ലര്‍ പുറത്ത്; ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയിലര്‍ കാണാം

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന 'ഒറ്റ്' എന്ന സിനിമയുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ചിത്രമായിരിക്കുമിത് എന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്ലര്‍. ദ്വിഭാഷയായി ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് 'രണ്ടകം' എന്നാണ്.

കുഞ്ചാക്കോ ബോബന്റെ വേറിട്ട മുഖവുമായാണ് ഒറ്റിന്റെ ട്രെയ്ലര്‍ വന്നിരിക്കുന്നത്. താരത്തിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഒറ്റിലേത്. ഒപ്പം ഗ്യാങ്സ്റ്റര്‍ എന്ന തോന്നിക്കുന്ന പരിവേഷങ്ങളോടെയാണ് അരവിന്ദ് സ്വാമി ട്രെയ്ലറിലെത്തിയിരിക്കുന്നത്.സെപ്റ്റംബര്‍ 2ന് മലയാളത്തിലും തമിഴിലുമായി ചിത്രം റിലീസ് ചെയ്യും.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ഇത്. ജാക്കി ഷ്റോഫും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ടൊവിനോയെ നായകനാക്കി തീവണ്ടി ഒരുക്കിയ ടി.പി. ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ്. സഞ്ജീവാണ്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ നടന്‍ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Ottu Movie Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES