സമൂഹമാധ്യമങ്ങളിലൂടെ ഏറെ ഹിറ്റായ ഒരു ഗാനമാണ് ഒമര്‍ ലുലു ഒരുക്കിയ ജാനാ മേരെ ജാനാ എന്ന ഗാനം. എന്നാല്‍ ആദ്യം സിനിമ ആക്കാനാണ് ഈ വീഡിയോ ഗാനം പദ്ധതിയിട്ടിരുന്നതെന്ന് പറയുകയാണ് ഇപ്പോൾ ഒമർ ലുലു. പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന പേരില്‍ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന് പിന്നാലെ നൂറിന് ഷെരിഫിനെയും റോഷനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ചിത്രം ഒരുക്കാനായിരുന്നു പ്ലാന്‍, പക്ഷേ അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോള്‍ ചിത്രം ഉപേക്ഷിക്കാന്‍ ഉള്ള കാരണം തുറന്ന് പറയുകയാണ് ഒമര്‍ ലുലു.
മലബാര്‍ പശ്ചാത്തലമാക്കിയ ഒരു പ്രണയ കഥ ആയാണ് സിനിമ ഒരുക്കാന്‍ ഇരുന്നത്. ഇത് റോഷനുമായി സംസാരിച്ചപ്പോള്‍ നൂറിനൊപ്പം അഭിനയിക്കാന്‍ സിങ്ക് ഇല്ല, പ്രിയയുമായി അഭിനയിക്കാനാണ് സിങ്ക് എന്ന് പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നായിക ഇയാള്‍ വേണം എന്ന് പറയുകയാണ്. അതിനാല്‍ സിനിമ ഉപേക്ഷിച്ചു എന്ന് ഒമര്‍ ലുലു ഒരു മാധ്യമത്തോട് പ്രതികരിച്ചു.
മറ്റൊരു നടനെ വച്ച് സിനിമ ചെയ്യാമെന്ന് വിചാരിച്ചു. എന്നാല്‍ ആ വൈബ് അങ്ങു പോയി. റോഷന് തന്നൊണ് ആ സിനിമ പുറത്തിറങ്ങാത്തത് കൊണ്ട് നഷ്ടം ഉണ്ടായത്. നൂറിന് വീണ്ടും സിനിമകള്‍ ലഭിച്ചു എന്നാല്‍ റോഷന് വേറെ സിനിമകള്‍ ഒന്നും ലഭിച്ചില്ല. ആല്‍ബം ചിത്രീകരിക്കുന്ന സമയത്ത് ഫോണിലുണ്ടായിരുന്ന ജാനാ മേരെ ജാനാഎന്ന ഗാനം ജുമാനയെ കേള്‍പ്പിച്ചു. തന്നെയും അജ്മലിനെയും വെച്ച് ആ ഗാനം ചെയ്യൂ ഇക്ക എന്ന് ജുമാന പറഞ്ഞു. അങ്ങനെയാണ് ഈ ഗാനം ചിത്രീകരിച്ചതെന്നും ഒമര്‍ ലുലു പറഞ്ഞു.