Latest News

അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'ഓ മൈ ഡാര്‍ലിംഗ; ഓ മൈ ഡാര്‍ലിംഗ് ടീസര്‍ പുറത്ത്  

Malayalilife
 അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'ഓ മൈ ഡാര്‍ലിംഗ; ഓ മൈ ഡാര്‍ലിംഗ് ടീസര്‍ പുറത്ത്  

ബാലതാരമായെത്തിയ അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ജിനീഷ് കെ ജോയ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ആല്‍ഫ്രഡ് സി സാമുവലാണ് സംവിധാനം ചെയ്യുന്നത്. 

മനോഹരമായ കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗ് പറയുന്നത്. മെല്‍വിന്‍ ജി ബാബു, ലെന, ജോണി ആന്റണി, മഞ്ജു പിളള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ലിജോ പോള്‍ എഡിറ്റിംഗും, എം ബാവ ആര്‍ട്ടും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വിജീഷ് പിളള യാണ് ക്രിയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം അന്‍സാര്‍ ഷാ,   ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചീഫ് അസോസിയേറ്റ് -അജിത് വേലായുധന്‍, ക്യാമറ- അന്‍സാര്‍ ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റിയൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെളളത്തൂവല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്ട്രോളര്‍- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍- ബി. ഹരിനാരായണന്‍, ലിന്‍ഡ കവറോ, വിനായക് ശശികുമാര്‍, പിആര്‍ഒ -ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്സ് - പോപ്കോണ്‍, പോസ്റ്റര്‍ ഡിസൈന്‍-യെല്ലോ ടൂത്ത്സ്, സ്റ്റില്‍സ് -ബിജിത് ധര്‍മ്മടം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Oh My Darling Movie Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES