Latest News

അനിഖ സുരേന്ദ്രന്‍ നായികയായി എത്തുന്ന ഓ മൈ ഡാര്‍ലിംഗ്;കിസ്മ്സ ്സ്പെഷ്യല്‍ കളര്‍ ഫുള്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 അനിഖ സുരേന്ദ്രന്‍ നായികയായി എത്തുന്ന ഓ മൈ ഡാര്‍ലിംഗ്;കിസ്മ്സ ്സ്പെഷ്യല്‍ കളര്‍ ഫുള്‍ പോസ്റ്റര്‍ പുറത്ത്

നിഖ സുരേന്ദ്രന്‍ നായിക വേഷത്തിലെത്തുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ആല്‍ഫ്രഡ് ഡി സാമുവലിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്രിസ്മസ് സ്പെഷ്യല്‍ കളര്‍ ഫുള്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അനിഖ നായികയായി അരങ്ങേറുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഓ മൈ ഡാര്‍ലിംഗ്. ചിത്രത്തില്‍ അനിഖയോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്നത് മെല്‍വിനാണ്. ചിത്രത്തിന്റേതായി മുമ്പ് പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രം ഉടന്‍ തന്നെ തിയറ്ററുകളില്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. മെല്‍വിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കു വച്ചത്.


ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.  മനോജ് ശ്രീകണ്ഠനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.  മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ വിജീഷ് പിള്ളയാണ്. മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിന്റെ പ്രമേയം.

അജിത് വേലായുധന്‍ ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരുക്കുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് അന്‍സാര്‍ ഷായാണ്.

 എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, പിആര്‍ഓ- ആതിര ദില്‍ജിത്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, അക്കൗണ്ട്‌സ് മാനേജര്‍-ലൈജു ഏലന്തിക്കര എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

oh my darling movie new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES