Latest News

പ്രണയിതാക്കളായി മാധവനും അനുഷ്‌കയും;  നിശ്ബദം എന്ന ചിത്രത്തിലെ പ്രണയ ഗാനം നീയേ നീയേയുടെ പ്രെമൊ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
പ്രണയിതാക്കളായി മാധവനും അനുഷ്‌കയും;  നിശ്ബദം എന്ന ചിത്രത്തിലെ പ്രണയ ഗാനം നീയേ നീയേയുടെ പ്രെമൊ ഏറ്റെടുത്ത് ആരാധകര്‍

ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന നിശബ്ദം എന്ന ഏറ്റവും പുതിയ ചിത്രത്തിലെ പാട്ടിന്റെ പ്രൊമോ പുറത്ത്. മാധവനും അനുഷ്‌കയും അഭിനയിക്കുന്ന ചിത്രത്തിലെ നീയേ നീയേ എന്ന ഗാനത്തിന്റെ പ്രൊമോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

മലയാളം, തെലുങ്ക് ഭാഷകളിലെ ഗാനമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തില്‍ ബി കെ ഹരിനാരയണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അഞ്ജലി, ശാലിനി പാണ്ഡെ, മൈക്കിള്‍, മാഡ്സെന്‍, സുബ്ബരാജു അവസരള, ശ്രീനിവാസ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. 

ഷാനില്‍ ഡിയോ ആണ് ഛായാഗ്രഹകന്‍. ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. കോന ഫിലിം കോര്‍പറേഷന്റെ ബാനറില്‍ പീപ്പിള്‍ മീഡിയ ഫാക്ടറിയാണ ചിത്രം നിര്‍മ്മിക്കുന്നത്. 

Nishabdham Malayalam Movie Songs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES