ബീച്ചില്‍ അനുഷ്‌കയുടെ മടിയില്‍ തല ചായ്ച്ചു കോലി; ഇടംകൈകൊണ്ട് കോലിയെ ചുറ്റിപ്പിടിച്ച് താടിക്ക് കൈകൊടുത്ത് അനുഷ്‌കയും;  വൈറലായി ദമ്പതികളുടെ അവധിയാഘോഷ ചിത്രം  

Malayalilife
topbanner
ബീച്ചില്‍ അനുഷ്‌കയുടെ മടിയില്‍ തല ചായ്ച്ചു കോലി; ഇടംകൈകൊണ്ട് കോലിയെ ചുറ്റിപ്പിടിച്ച് താടിക്ക് കൈകൊടുത്ത് അനുഷ്‌കയും;  വൈറലായി ദമ്പതികളുടെ അവധിയാഘോഷ ചിത്രം  

ബോളിവുഡ് ആരാധകര്‍ ഒന്നടങ്കം ഏറയെിഷ്ടപ്പെടുന്ന താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. താരജോഡികളുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്.വെസ്റ്റിന്‍ഡീസില്‍ ഉജ്വലമയൊരു പരമ്പര വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ വിരാട് കോലി ഭാരയക്കൊപ്പം അവധിയാഘോഷത്തിലാണ്.

ബീച്ചിലെ ഇവരുടെ ആഘോഷത്തിന്റെ ചിത്രം വൈറലാണിപ്പോള്‍. ബീച്ചില്‍ അനുഷ്‌കയുടെ മടിയില്‍ തല ചായ്ച്ചുകൊണ്ട് കോലി പകര്‍ത്തിയ ചിത്രമാണിത്. ഇടംകൈ കൊണ്ട് കോലിയെ ചുറ്റിപ്പിടിച്ച് വലംകൈ താടിക്ക് കുത്തിയിരിക്കുകയാണ് അനുഷ്‌ക.

ഇരുവരുടെയും ആരാധകര്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ടു ഈ ചിത്രം. കാല്‍ ലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയിത് കഴിഞ്ഞു ഈ ചിത്രം. കോലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഈ ചിത്രം പങ്കുവെച്ചിരുന്നത്. വിദേശത്ത് വൊക്കേഷന്‍ സമയത്ത് എടുത്ത ഒരു ത്രോബാക്ക് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

അടുത്തിടെ അനുഷ്‌കയുടെതായി പുറത്തിറങ്ങിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരുന്നു, ഷാരൂഖ് ഖാന്റെ നായികയായുളള സീറോ എന്ന ചിത്രമായിരുന്നു അനുഷ്‌ക ശര്‍മ്മയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം പുതിയ സിനിമകളൊന്നും നടിയുടെതായി പുറത്തിറങ്ങിയിരുന്നില്ല.

Read more topics: # അനുഷ്‌ക,# കോലി
Virat Kohli rests his head on Anushka Sharma

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES