100 നും 150 നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട്; ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം; ഹരീഷ് കണാരന് ആശംസകളുമായി നിർമൽ പാലാഴി

Malayalilife
100 നും 150 നും  പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട്; ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം; ഹരീഷ് കണാരന് ആശംസകളുമായി നിർമൽ പാലാഴി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ്  ഹരീഷ് കണാരൻ. താരം ആദ്യമായി നായക വേഷത്തിൽ എത്തുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നിർമൽ പാലാഴി.  നിരവധി സ്കിറ്റുകളിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹരീഷ് അഭിനയരംഗത്തേക്ക് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ്  എത്തുന്നത്. 100 രൂപയ്ക്കും 150 രൂപയ്ക്കും സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിരുന്ന ഒരു കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവിടെ നിന്ന് മലയാളത്തിലെ ഒരു തിരക്കുളള നടാനാവുകയും ഇപ്പോൾ നായകൻ ആവുകയും ചെയ്തു. അദ്ദേഹത്തിന് ആശംസകൾ എന്നാണ് ഫേസ്ബുക്കിലൂടെ നിർമൽ  പറയുന്നത്.

കുറിപ്പിങ്ങനെ,

 100 നും 150 നും  പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട് ബസ്സിന്റെ സമയം കഴിഞ്ഞു ലോറികളിൽ കയറി വരാറുണ്ട് ഇല്ലെങ്കിൽ രാവിലെ വരെ ബസ്റ്റോപ്പിലും പീടിക കൊലായിലും കിടന്നിട്ടുണ്ട്.ഇങ്ങനൊക്കെ ആണെങ്കിലും രാത്രിയാവുമ്പോ വീട്ടിലെതണം നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു തിന്നണം ഇതായിരുന്നു മൂപ്പരുടെ മൂഡ് അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് ഏതെങ്കിലും ലോങ് പ്രോഗ്രാം പിടിച്ചാൽ ഇയ്യി മുണ്ടാണ്ട്‌ ഇരിക്കേടോ ഇനി അവടെ വരെ പോയി എപ്പോ വീട്ടിൽ എത്താനാ അങ്ങനെ പറഞ്ഞു പ്രോഗ്രാം ഒഴിവാക്കുമായിരുന്നു.

ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം നിന്ന് തിരിയാൻ സമയം ഇല്ലാതെ ഒന്ന് വീട്ടിൽ ഇരിക്കാൻ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി. ഇപ്പോൾ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകൻ ആവുന്ന ഒരു പുതിയ തുടക്കം.

പ്രിയ സ്നേഹിതന് എല്ലാവിധ വിജയാശം സകളും നേരുന്നു
 

Nirmal palazhi words about hareesh kanaran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES