Latest News

കഴിഞ്ഞ 10 വര്‍ഷത്തില്‍ നാട്ടില്‍ ഒരുപാട് വികസനമുണ്ടായി; നമുക്ക് അറിയാവുന്നവരാണ് അതിന് പിന്നില്‍ എന്നത് അഭിമാനവും സന്തോഷവുമുള്ള കാര്യമാണ്; പി കെ ശ്യാമള ടീച്ചറുടെ പ്രചാരണ പരിപാടിയിലും അഴിക്കോടെ സ്ഥാനാര്‍ത്ഥി കെ വി സുമേഷിനും വോട്ടഭ്യര്‍ത്ഥിച്ച് നിഖില വിമല്‍

Malayalilife
കഴിഞ്ഞ 10 വര്‍ഷത്തില്‍ നാട്ടില്‍ ഒരുപാട് വികസനമുണ്ടായി; നമുക്ക് അറിയാവുന്നവരാണ് അതിന് പിന്നില്‍ എന്നത് അഭിമാനവും സന്തോഷവുമുള്ള കാര്യമാണ്; പി കെ ശ്യാമള ടീച്ചറുടെ പ്രചാരണ പരിപാടിയിലും അഴിക്കോടെ സ്ഥാനാര്‍ത്ഥി കെ വി സുമേഷിനും വോട്ടഭ്യര്‍ത്ഥിച്ച് നിഖില വിമല്‍

കണ്ണൂര്‍ ജില്ലയിലെ മണ്ഡലത്തിലങ്ങളിലെ എല്‍ഡിഎഫ് പ്രചാരപരിപാടികളില്‍ സാന്നിധ്യമറിയിച്ച് നടി നിഖില വിമല്‍.തളിപ്പറമ്പ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്യാമളയ്ക്ക് വേണ്ടിയും അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സുമേഷിനും വോട്ട് അഭ്യര്‍ത്ഥിച്ചാണ് നടി എത്തിയത്.
മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് വോട്ട് ചെയ്യണമെന്ന് നിഖില അഭ്യര്‍ഥിച്ചു. പ്രചാരണ പരിപാടിയില്‍ സംസാരിക്കവേ, ശ്യാമള ടീച്ചറുടെ രാഷ്ട്രീയ-പ്രവര്‍ത്തന പാരമ്പര്യവും സ്‌നേഹവും താന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് നിഖില പറഞ്ഞു. ചെറുപ്പം മുതലേ തനിക്ക് ശ്യാമള ടീച്ചറെ പരിചയമുണ്ടെന്നും അതുകൊണ്ടാണ് പ്രചാരണത്തിനെത്തിയതെന്നും നടി വ്യക്തമാക്കി. 

കഴിഞ്ഞ 10 വര്‍ഷം തളിപ്പറമ്പില്‍ നടപ്പാക്കിയ വികസനങ്ങള്‍ എടുത്തുപറഞ്ഞ നിഖില, കലാസാംസ്‌കാരിക മേഖലയില്‍ വന്ന മാറ്റങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഹാപ്പിനസ് സ്‌ക്വയര്‍, ധര്‍മ്മശാലയില്‍ വരാനിരിക്കുന്ന തിയേറ്റര്‍ കോംപ്ലക്‌സ് എന്നിവയെല്ലാം വികസനത്തിന്റെ മികച്ച ഉദാഹരണങ്ങളാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു. 

അഴീക്കോട് കഴിഞ്ഞ തവണ സുമേഷേട്ടന്‍ മത്സരിച്ചപ്പോള്‍ ഞാന്‍ റോഡ് ജാഥയില്‍ പങ്കെടുത്തിട്ടുണ്ട്. എന്റെ ആദ്യത്തെ റോഡ് ജാഥയാണത്. ആ സമയത്ത് ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു സുമേഷേട്ടന്‍ ജയിക്കണേ ഇല്ലെങ്കില്‍ നാണക്കേടാവുമല്ലോ എന്ന്. കഴിഞ്ഞ തവണത്തെ തുടര്‍ച്ചയായി ഇത്തവണയും സുമേഷേട്ടന് വോട്ട് ചെയ്യണമെന്ന് നിങ്ങളോട് വന്നു പറയാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഇപ്രാവശ്യവും ജയിക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥന. 

ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം തൊട്ട് സുമേഷേട്ടനെ അറിയാം. പല പരിപാടികളിലും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. തളിപ്പറമ്പില്‍ താമസിക്കുന്ന എന്നെ സംബന്ധിച്ച് പുതിയ തെരുവിലെ ബ്ലോക്ക് ഒഴിവാക്കിത്തന്നത് ഏറെ ഉപകാരപ്പെട്ടു. എനിക്ക് മാത്രമല്ല ഒരുപാടു പേര്‍ക്ക് ഉപകാരപ്പെട്ടു. അതിന് സുമേഷേട്ടന്‍ വലിയ ശ്രമം നടത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തില്‍ നാട്ടില്‍ ഒരുപാട് വികസനമുണ്ടായിട്ടുണ്ട്. നമുക്ക് അറിയാവുന്നവരാണ് അതിന് പിന്നില്‍ എന്നത് അഭിമാനവും സന്തോഷവുമുള്ള കാര്യമാണ്. ഇത്തവണത്തെ ഇലക്ഷനും സുമേഷേട്ടന്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു'- നിഖില പറഞ്ഞു.

പി കെ ശ്യാമളക്ക് വോട്ടഭ്യര്‍ഥിച്ച് നിഖില പറഞ്ഞത് ടീച്ചറുടെ രാഷ്ട്രീയ പാരമ്പര്യവും പ്രവര്‍ത്തന പാരമ്പര്യവും സ്‌നേഹവും കരുതലുമെല്ലാം അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചവളാണ് താനെന്നാണ്. ചെറുപ്പം മുതലേ പരിചയമുള്ള ആളാണ് ടീച്ചറെന്നും അതുകൊണ്ടാണ് ഇവിടെ വന്നതെന്നും നിഖില പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി നമ്മുടെ നാട്ടിലുണ്ടായ വികസനങ്ങള്‍ എന്താണെന്ന് ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞതാണ്. താന്‍ ജോലി ചെയ്യുന്ന ഫീല്‍ഡ് സിനിമയാണ്. കലാ സാംസ്‌കാരിക രം?ഗത്ത്, തളിപ്പറമ്പില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. അതിന് ഉദാഹരണണാണ് ഹാപ്പിനസ് സ്‌ക്വയര്‍. ധര്‍മശാലയില്‍ ഒരു തിയറ്റര്‍ കോംപ്ലക്‌സ് വരാന്‍ പോകുന്നു. അങ്ങനെ വികസനത്തിന്റെ തുടര്‍ച്ചയുണ്ടാകാന്‍ ശ്യാമള ടീച്ചര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിഖില അഭ്യര്‍ഥിച്ചു.

സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്യാമള. ശ്യാമളക്കെതിരെ യുഡിഎഫ് സ്വതന്ത്രനായി ടി.കെ. ഗോവിന്ദനാണ് മത്സരിക്കുന്നത്. 

എം.വി. ഗോവിന്ദനും ശ്യാമളയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ച് പാര്‍ട്ടി വിട്ടയാളാണ് മലപ്പട്ടം സ്വദേശിയായ ടി.കെ. ഗോവിന്ദന്‍. സി.പി.എമ്മിന്റെ കോട്ടയായി അറിയപ്പെടുന്ന മലപ്പട്ടം സ്വദേശിയാണ് അദ്ദേഹം. പയ്യന്നൂരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ മുന്‍ ജില്ലാകമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടി.കെ. ഗോവിന്ദനും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.

Nikhila vimal seek vote for ldf

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES