Latest News

ദീപാവലി ആഘോഷത്തില്‍ ഹോട്ട് ലുക്കില്‍  തിളങ്ങിയ നടി നിയാ ശര്‍മ്മയുടെ വസ്ത്രത്തിന് തീപിടിച്ചു; ദീപാവലി വിളക്കില്‍ നിന്നു പടര്‍ന്ന തീയില്‍ നിന്ന് രക്ഷപ്പെട്ടത് ഏതോ ശക്തി തന്നെ രക്ഷപ്പെടുത്തിയതിനാലെന്ന് താരം;  സില്‍വര്‍ നിറത്തിലുള്ള ലെഹങ്കയുടെ കത്തിക്കരിഞ്ഞ ചിത്രം പങ്ക് വച്ച് നടി

Malayalilife

ദീപാവലി ആഘോഷിക്കുന്ന നടി നിയാ ശര്‍മ്മയുടെ ഹോട്ട് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. തിളങ്ങുന്ന വെള്ളി നിറത്തിലുള്ള നടിയുടെ വസ്ത്രങ്ങളും വീഡിയോകളും പ്രചരിച്ചിരുന്നു. എന്നാല്‍ ദീപാവലി ആഘോഷത്തിനിടെ താന്‍ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടന്നൊണ് നടി കഴിഞ്ഞ ദിവസം കുറിച്ചത്.

ദീപാവലി ആഘോഷത്തിനിടെ നടിയുടെ വസ്ത്രത്തിനു തീപിടിച്ചെന്നും കത്തിക്കരിഞ്ഞ വസത്രത്തിന്റെ ചിത്രവും നടി പങ്ക് വച്ചു.തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും താരം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. കത്തികരിഞ്ഞ തന്റെ വസ്ത്രത്തിന്റെ ചിത്രവും നിയ പങ്കുവച്ചിട്ടുണ്ട്.

സില്‍വര്‍ നിറത്തിലുള്ള ലെഹങ്കയാണ് നിയ ദീപാവലി ആഘോഷത്തിനായി ധരിച്ചത്. വസ്ത്രത്തിനു നിരവധി മടക്കുകളുണ്ടായിരുന്നു. അതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് നിയ പറയുന്നു. ദീപാവലി ആഘോഷത്തിനായി കത്തിച്ചുവച്ച വിളക്കില്‍ നിന്നാണ് വസ്ത്രത്തിനു തീപിടിച്ചത്. ഏതോ ശക്തിയാണ് തന്നെ രക്ഷിച്ചതെന്ന് നിയ പറഞ്ഞു

ദീപാവലി ആഘോഷത്തിനിടെ താരം നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Nia Sharma dress caught fire during Diwali celebrations

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES