Latest News

തെന്നിന്ത്യയിലെ സൂപ്പര്‍ നായിക നായന്‍താരയ്ക്ക് പേരിട്ടത് ഞാന്‍; ഇപ്പോള്‍ സമ്പൂര്‍ണ പരാജിതനായി വീട്ടില്‍ ഇരിക്കുന്നു; ഡയാന എന്ന പേരിന് പകരം നയന്‍താര ആക്കിയത് താനാണെന്ന പോസ്റ്റുമായി സംവിധായകന്‍ ജോണ്‍ ഡിറ്റോ; ഞാനും രഞ്ജന്‍ പ്രമോദും ചേര്‍ന്നാണ് പേരിട്ടതെന്നും ജോണ്‍ ഡിറ്റോ ആരാണെന്ന് പോലും അറിയില്ലെന്നും തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാടും

Malayalilife
തെന്നിന്ത്യയിലെ സൂപ്പര്‍ നായിക നായന്‍താരയ്ക്ക് പേരിട്ടത് ഞാന്‍; ഇപ്പോള്‍ സമ്പൂര്‍ണ പരാജിതനായി വീട്ടില്‍ ഇരിക്കുന്നു; ഡയാന എന്ന പേരിന് പകരം നയന്‍താര ആക്കിയത് താനാണെന്ന പോസ്റ്റുമായി സംവിധായകന്‍ ജോണ്‍ ഡിറ്റോ; ഞാനും രഞ്ജന്‍ പ്രമോദും ചേര്‍ന്നാണ് പേരിട്ടതെന്നും ജോണ്‍ ഡിറ്റോ ആരാണെന്ന് പോലും അറിയില്ലെന്നും തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാടും

നസിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ സിനിമ ലോകത്തേയ്ക്ക് കടന്നുവന്ന നായികയാണ് നയന്‍താര. ഡയാന മറിയം എന്ന പേര്മാറ്റി നയന്‍താര എന്ന പേര് സ്വീകരിച്ചുകൊണ്ടായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള കടന്ന വരവ്. പിന്നീട് തമിഴിലേക്ക് ചുവടുവച്ച നടി ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികാ പദവി അലങ്കരിക്കുകയാണ്.

കഴിഞ്ഞദിവസം ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ സംവിധായകന്‍ ജോണ്‍ ഡിറ്റോ പി ആര്‍ ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഡയാന എന്ന പേര് മാറ്റി നയന്‍താര എന്ന പേര് നിര്‍ദേശിച്ചത് താനാണ് എന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡിറ്റോയുടെ വാക്കുകള്‍ നിഷേധിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ഇങ്ങനെയൊരു തര്‍ക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാന്‍ കരുതുന്നില്ല. മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജന്‍ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകള്‍ ഒരു ലിസ്റ്റായി എഴുതി നയന്‍താരയ്ക്ക് കൊടുത്തു. നയന്‍താര തന്നെയാണ് അതില്‍ നിന്ന് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുത്തതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.'

ജോണ്‍ ഡിറ്റോ എഴുതിയ കുറിപ്പ് വായിക്കാം

2003..
തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു.ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി.വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.ഡിറ്റോ ഒരു പേര് ആലോചിക്ക് 'സര്‍ നിര്‍ദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍ചിന്തിച്ചു ..
മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
...നയന്‍താര....ഞാന്‍ പറഞ്ഞു: നയന്‍താര ..

സാജന്‍സാര്‍ തലയാട്ടി...സ്വാമിനാഥന്‍ സാറും തലകുലുക്കി.പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ ...
സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്..'പുതിയ നിയമം' എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
എങ്കില്‍ ഈക്കഥ പറയാമായിരുന്നു

 

Nayanthara name by sathyan anthikad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES