Latest News

നയന്‍താര ചിത്രം മൂക്കുത്തി അമ്മന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരെ ട്രോളുമായി സോഷ്യല്‍മീഡിയ; നടിയുടെ ദേവതാ ലുക്ക് കണ്ട് ഹെയര്‍ കളറിങ് ചെയ്ത ദേവിയാണോയിതെന്ന് ചോദ്യവുമായി സോഷ്യല്‍മീഡിയ

Malayalilife
നയന്‍താര ചിത്രം മൂക്കുത്തി അമ്മന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരെ ട്രോളുമായി സോഷ്യല്‍മീഡിയ; നടിയുടെ ദേവതാ ലുക്ക് കണ്ട് ഹെയര്‍ കളറിങ് ചെയ്ത ദേവിയാണോയിതെന്ന് ചോദ്യവുമായി സോഷ്യല്‍മീഡിയ

നയന്‍താര നായികയാകുന്ന 'മൂക്കുത്തി അമ്മന്‍' ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.ജെ ബാലാജി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചചത്. എന്നാല്‍ പോസ്റ്ററിന് നേരെ ട്രോള്‍ ഉയരുകയാണ്.

കൈയ്യില്‍ ത്രിശൂലവുമായി മൂക്കുത്തി അമ്മന്‍ എന്ന ദേവിയുടെ ഗെറ്റപ്പിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ നയന്‍താരയുടെ ലുക്കിനെതിരെ്''ഹെയര്‍ കളറിംഗ് ചെയ്ത അമ്മനോ?'' എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ചോദ്യം. ''മോഡേണ്‍ അമ്മന്‍'', ''ഫാന്‍സി ഡ്രസ് കോംപറ്റീഷന്‍ പോലെയുണ്ട്'' എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.

കൂടാതെ നടി രമ്യ കൃഷ്ണന്‍ സിനിമകളില്‍ അവതരിപ്പിച്ച ദേവി വേഷവുമായി താരതമ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍ നയന്‍താരയെ പ്രശംസിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഒരു ട്വിസ്റ്റോടെ എത്തുന്ന ഭക്തി കഥയാകും മൂക്കുത്തി അമ്മന്‍ പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Nayanthara Mookuthi Amman first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES