Latest News

വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നരേഷും പവിത്ര ലോകേഷും വിവാഹിതരായി; തെന്നിന്ത്യന്‍ താരങ്ങളുടെ വിവാഹ വീഡിയോ പുറത്ത്

Malayalilife
വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നരേഷും പവിത്ര ലോകേഷും വിവാഹിതരായി; തെന്നിന്ത്യന്‍ താരങ്ങളുടെ വിവാഹ വീഡിയോ പുറത്ത്

വിവാദങ്ങള്‍ക്കു വിരാമമിട്ട് തെലുങ്ക് നടന്‍ നരേഷും കന്നട നടി പവിത്ര ലോകേഷും വിവാഹിതരായി. വിവാഹ വീഡിയോ നരേഷ് ട്വിറ്ററില്‍ പങ്കുവച്ചാണ് വിവാഹ വിവരം പുറം ലോകത്തെ അറിയിച്ചത്. തങ്ങളുടെ പുതിയ ജീവിതയാത്രയ്ക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. 

63 കാരനായ നരേഷിന്റെ നാലാം വിവാഹമാണ്. 44കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. പവിത്രയും നരേഷും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തിന്റെ പേരില്‍ ചില വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരിലും വിവാദം ഉയര്‍ന്നിരുന്നു. പവിത്രയുടെ ആദ്യ ഭര്‍ത്താവ് സോഫ്ട്വെയര്‍ എന്‍ജിനിയറായിരുന്നു. അയാളുമായി വിവാഹമോചിതയായശേഷം നടന്‍ സുചേന്ദ്ര പ്രസാദുമായി ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. 2018ല്‍ ഇവര്‍ പിരിഞ്ഞു. പിന്നീടാണ് നരേഷുമായി അടുക്കുന്നത്. 

തെലുങ്കിലെ മുന്‍നിര നടന്‍മാരില്‍ ഒരാളാണ് നരേഷ്. തെലുങ്ക്, കന്നട ചിത്രങ്ങളില്‍ സഹനടി വേഷങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന നടിയാണ് പവിത്ര. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലൂടെയാണ് പ്രണയബന്ധം വളരുന്നത്. എന്നാല്‍ മുന്‍ ഭാര്യ രമ്യ രഘുപതിയില്‍ നിന്ന് നരേഷ് ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ പവിത്ര ശ്രമിക്കുന്നുവെന്നാരോപിച്ച് രമ്യ രഘുപതി ഇരുവരും താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കയറി മര്‍ദ്ദിച്ചത് വന്‍ വിവാദമായിരുന്നു. 2021 മുതല്‍ നരേഷും പവിത്രയും ലിവ് ഇന്‍ റിലേഷന്‍ ആയിരുന്നു

Naresh Pavitra Lokesh Wedding Video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES