വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തില്‍ നരേനും.കാശ്മീരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നരേന്‍ ജോയിന്‍ ചെയ്തു. കമല്‍ഹാസന്റെ വിക്രത്തിനുശേഷം ലേകേഷ് കനകരാജ് ചിത്രത്തിന്റെ ഭാഗമായി നരേന്‍ വീണ്ടും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസും ലിയോയിലുണ്ട്. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം ആണ്. മാസ്റ്ററിനുശേഷം വിജയ് യും ലോകേഷും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മണ്‍സൂര്‍ അലിഖാന്‍, ബാബു ആന്റണി തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്രുഡിയോയുടെ ബാനറില്‍ എസ്.എസ് ലളിത് കുമാര്‍ ആണ് നിര്‍മ്മാണം. സെപ്തംബര്‍ 19 ന് റിലീസ് ചെയ്യും