മലയാള സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ എക്കാലവും മലയാള മനസ്സുകളില്‍ മുന്‍നിരയിലുള്ള താരമാണ് നദിയ മൊയ്തുവും പ്രിയ നടി ഭാവനയും ക്രിസ്തുമസ് സീസണിനെ വരവേല്ക്കുന്ന ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ്.
നദിയാ മൊയ്തു വീട്ടില്‍ ക്രിസ്മസ് ട്രീ ഒരുക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഗെറ്റിങ് ഇന്‍ ടു ക്രിസ്മസ് സ്പിരിറ്റ് എന്നാണ് താരം ചിത്രത്തിന് നല്‍കിയിട്ടുള്ള അടിക്കുറിപ്പ്.സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ പങ്കുവെച്ച നദിയെ തേടി നിരവധി ക്രിസ്മസ് ആശംസകള്‍ ആണ് എത്തിയത്. നദിയുടെ ആരാധകരെല്ലാം തന്നെ വീഡിയോയ്ക്ക് താഴെ ക്രിസ്മസ് ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്.ഭാവന ആവട്ടെ മെറൂണ്‍ കളര്‍ ലെഹങ്കയില്‍ സുന്ദരിയായ ഭാവനയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.
അഭിനയ ജീവിതത്തില്‍ അത്ര സജീവമായി നില്‍ക്കാതിരിക്കെ മുംബൈയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ് ഇപ്പോള്‍ നദിയ. 1988 ല്‍ നദിയ ഹിരീഷ് ഗോദ്ബോലെയുമായി വിവാഹിതയായി. തുടര്‍ന്ന് 2007 വരെ താരം വിദേശത്താണ് താമസിച്ചിരുന്നത്. ഇതിനുശേഷം 2008 ലാണ് താരം മുംബൈയിലേക്ക് തിരിച്ചെത്തുന്നത്. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നോക്കാത്ത ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് നദിയാ സിനിമ ലോകത്തേക്ക് ചുവടു വയ്ക്കുന്നത്.
എന്നാല്‍ മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലായി അറുപതോളം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം വിദേശത്തേക്ക് പോയ നദിയാ പിന്നീട് 2004 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിലൂടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നത്. വണ്ടര്‍ വുമണ്‍ ആണ് അവസാനമായി നദിയയുടേതായി പുറത്തിറങ്ങിയ ചിത്രം.
ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിലീസിനൊരുങ്ങുകയാണ്.ഷറഫുദ്ദീനാണ് ആണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ചിത്രത്തിലെ നായകന്‍. സംവിധായകന്‍ ആദില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്. സംഭാഷണം വിവേക് ഭരതന്‍. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.