Latest News

ഇതുവരെ കണ്ടതല്ല; ഈ കാണുന്നതാണ് ശരിക്കും പൂരക്കാഴ്ച; തകർപ്പൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ പൂരകാഴ്ചയിലേയ്ക്ക്; മൈ ഡിയർ മച്ചാൻസ് ട്രെയ്ലർ എത്തി

Malayalilife
ഇതുവരെ കണ്ടതല്ല; ഈ കാണുന്നതാണ് ശരിക്കും പൂരക്കാഴ്ച; തകർപ്പൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ പൂരകാഴ്ചയിലേയ്ക്ക്; മൈ ഡിയർ മച്ചാൻസ് ട്രെയ്ലർ എത്തി

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് നടനും സംവിധായകനും പ്രശസ്ത ക്യാമറാമാനുമായ പി സുകുമാര്‍ ക്യാമറ ചലിപ്പിച്ച"മൈ ഡിയര്‍ മച്ചാന്‍സ് " ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ചിത്രം ഏപ്രില്‍ 3 നാണ് റിലീസ് ചെയ്യുന്നത് . ദിലീപ് നാരായണനാണ്ചിത്രത്തിന്‍റെ സംവിധായകന്‍. യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. വ്യത്യസ്തമായ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള മൈ ഡിയര്‍ മച്ചാന്‍സ് ഒരു ഫാമിലി എന്‍ര്‍ടെയ്നര്‍ കൂടിയാണ്.

 രാഹുല്‍ മാധവ് (കണ്ണന്‍) അഷ്കര്‍ സൗദാന്‍ (അജു) , ആര്യന്‍ ( അപ്പു) , അബിന്‍ ജോണ്‍ (വിക്കി) ഈ സൗഹൃദക്കൂട്ടമാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്. ഇവരുടെ സൗഹൃദ ജീവിതത്തിലേക്ക് കടന്നുവരുന്ന വില്ലനാണ് ബാല (രംഗനാഥന്‍), ബാല പ്രതിനായക വേഷത്തിലാണ് ചിത്രത്തിലുള്ളത്. നീരജ (ശാലിനി)യാണ് നായിക. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

രാഹുല്‍ മാധവ്, ബാല, ബിജുക്കുട്ടന്‍, അഷ്കര്‍ സൗദാന്‍, ആര്യന്‍ , അബിന്‍ ജോണ്‍, സാജു കൊടിയന്‍, സായ്കുമാര്‍, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, നവാസ് ബക്കര്‍, ചാലി പാല, മേഘനാഥന്‍, ഉണ്ണി നായര്‍, ബോബന്‍ ആലുംമ്മൂടന്‍, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന
കുറുപ്പ്, സ്നേഹ മറിമായം, സീത എന്നിവരാണ് അഭിനേതാക്കള്‍.

Read more topics: # My Dear Machans,# trailor released out
My Dear Machans trailor released out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES