Latest News

ജീവിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്ക് മാറ്റുന്നു; സംഗീത സംവിധായകന്‍ ഡി ഇമ്മാനും ഭാര്യ മോണിക്കയും വേര്‍ പിരിഞ്ഞു

Malayalilife
ജീവിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്ക് മാറ്റുന്നു; സംഗീത സംവിധായകന്‍ ഡി ഇമ്മാനും ഭാര്യ മോണിക്കയും വേര്‍ പിരിഞ്ഞു

തെന്നിന്ത്യയിലെ തന്നെ  പ്രമുഖ സംഗീത സംവിധായകന്‍ ഡി ഇമ്മാനും ഭാര്യ മോണിക്ക റിച്ചാര്‍ഡും വിവാഹമോചിതരായി.  ഇമ്മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹ മോചനത്തിന്റെ വിരം പങ്കുവെച്ചത്. പരസ്പര സമ്മത പ്രാകരം തങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തിയെന്നും സ്വകാര്യത മാനിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഡി ഇമ്മാന്‍ സോഷ്യൽ മീഡിയയിലൂടെ തന്നെ  വ്യക്തമാക്കി. 

എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും എന്റെ സംഗീതത്തിന്റെ ആസ്വാദകരായ എല്ലാവര്‍ക്കും.. നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് ഞാന്‍ ആത്മാര്‍ഥമായി കടപ്പെട്ടിരിക്കുന്നു. ജീവിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്ക് മാറ്റുന്നു. മോണിക്ക റിച്ചാര്‍ഡും ഞാനും നവംബര്‍ 2020 മുതല്‍ നിയമപരമായി വിവാഹമോചിതരായിരിക്കുന്നു. 

ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും എല്ലാവരും ഞങ്ങളെ മുന്നോട്ടുപോകാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിക്കുന്നു, നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദിയെന്നും ഇമ്മന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Music director d imman and wife divorced

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES