മലയാളത്തിന്റെ പ്രിയ താരരാജാവാണ് നടൻ മോഹൻലാൽ. നിരവധി ആരാധകരണ് താരത്തിന് ഉള്ളത്. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ ദുബായിലെ വീട്ടിലെ പാലുകാച്ചകൾ ചടങ്ങ് നടന്നിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ വീട്ടിലെ അടുക്കളയിൽ നടത്തിയ പാചക പരീക്ഷണത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു താരം. ജീത്തു ജോസഫിന്റെ ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ നേരെ പോയത് ദുബായിലേയ്ക്കാണ്. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് നടൻ വിദേശത്തേയ്ക്ക് പറന്നത്. എന്നാൽ ഇപ്പോൾ ദുബായിയിൽ മോഹൻലാലിന്റെ പുതിയ വീടിൻറെ ഗൃഹപ്രവേശനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. അതേസമയം മോഹൻലാലിന്റെ വിദേശ യാത്ര സമൂഹമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.
മോഹൻലാലിന്റെ ദുബായിലെ പുതിയ വീടിന്റെ ഗൃഹപ്രവേശമായിരുന്നു കഴിഞ്ഞ ദിവസം നടന്നിരുന്നത്. ആർപി ഹൈറ്റ്സിലാണ് താരത്തിന്റെ പുതിയ അപ്പാർട്ട്മെന്റ്. ഈ വിവരം മോഹൻലാൽ ഫാൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് പുറത്തെത്തിയത്. എന്നാൽ ഇപ്പോൾ അതേപോലെ തന്നെ ഫാൻസ് പേജിലൂടെയാണ് മോഹൻലാലിന്റെ പുതിയ വീട്ടിലെ പാചക പരീക്ഷണവും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഹൻലാല് ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ചു നോക്കാനും ആളുണ്ട്. ഭക്ഷണം ഒരു പാനിൽ വച്ചാണ് ഉണ്ടാക്കുന്നത്. പെട്ടെന്ന് നോക്കിയാൽ ദ്രാവക രൂപത്തിലെ എന്തോ ഒന്നാണ് കാണാൻ കഴിയുക.എന്നാൽ അവസാനം ഉണ്ടായി വരുന്ന സംഗതി ദ്രവരൂപത്തിലല്ല. മറ്റൊരു പാത്രത്തിലേക്ക് ഓംലറ്റ് രൂപത്തിലെ ഭക്ഷണം മാറ്റുന്ന ചിത്രവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.